ഓണം–-പെരുന്നാൾ ആഘോഷം

ആലുവ: ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂളിൽ ഓണം-പെരുന്നാൾ ആഘോഷം നടത്തി. പ്രധാനാധ്യാപകൻ കെ.എ. ഫാഹിം ഉദ്ഘാടനം ചെയ്തു. വടംവലി, ആശംസകാർഡ് നിർമാണം, മിഠായി പെറുക്കൽ, അപ്പംകടി, മൈലാഞ്ചിയിടൽ തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. പി.ടി.എയുടെ നേതൃത്വത്തിെല ഓണസദ്യക്കുശേഷം സമ്മാനദാനം നടന്നു. പി.ടി.എ പ്രസിഡൻറ് സാബു പരിയാരത്ത് ഓണം-പെരുന്നാൾ സന്ദേശം നൽകി . അധ്യാപകരായ, ഫസൽ റഹ്മാൻ, മുർഷിദ്, റഫീദ്, നിസാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.