കൊച്ചി: മലയാളികളുടെ സ്മാർട്ട്ഫോൺ സംരംഭമായ എം ഫോൺ മികച്ച ഫീച്ചർ ഫോണുകളുമായി വിപണിയിലേക്ക്. എം ഫോൺ 180, എം ഫോൺ 280, എം ഫോൺ 380 എന്നിവയാണ് പുതുതായി വിപണിയിൽ എത്തിയത്. 2 .4 ഇഞ്ച് ഡിസ്പ്ലേ ഉള്ള എം ഫോൺ 180 പോളി കാർബോണറ്റ് മെറ്റീരിയലിൽ തീർത്തതാണ്. 1800 എം.എ.എച്ച് ബാറ്ററിക്ക് ആഴ്ചയിലധികം ശേഷിയുണ്ട്. ഡ്യുവൽ സിം, വി.ജി.എ കാമറ, വിഡിയോ റെക്കോഡർ, ഫയൽ മാനേജർ, ഇൻറർനെറ്റ്, മ്യൂസിക് പ്ലേയർ, സൗണ്ട് റെക്കോഡർ, കാൽകുലേറ്റർ, കലണ്ടർ, വിവിധ െഗയിമുകൾ എന്നിവയുമുണ്ട്. 32 എം.ബി റാം. മൈക്രോ എസ്.ഡി കാർഡ് വഴി 32 ജി.ബി വരെ സ്റ്റോറേജ് ഉയർത്താം. സി.എൻ.സി അലുമിനിയം മെറ്റലിൽ ഫ്രണ്ട് പാനൽ തീർത്ത എം ഫോൺ 280ക്ക് 2.4 ഇഞ്ച് ഡിസ്പ്ലേയാണ്. 9.9 എം.എം ആണ് കനം.1500 എം.എ.എച്ച് ബാറ്ററി. വിഡിയോ റെക്കോഡറോടുകൂടിയ വി.ജി.എ കാമറ, ഇൻറർനെറ്റ്, മ്യൂസിക് പ്ലേയർ, എഫ്.എം റേഡിയോ, സൗണ്ട് റെക്കോഡർ, കാൽകുലേറ്റർ, കലണ്ടർ എന്നീ ഫീച്ചറുകളുള്ള എം ഫോൺ 280ക്ക് 32ജി.ബി വരെ മെമ്മറി ഉയർത്താം. ഓണത്തിന് വൻ ഒാഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അമ്മയോടൊപ്പം ഓണം ഒാഫർ അനുസരിച്ച് ഓരോ എം ഫോണിനുമൊപ്പം വാങ്ങുന്നരുടെ അമ്മക്ക് ഒരു എം ഫോൺ സൗജന്യമായി നൽകും. 5000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുമുണ്ട്. നറുക്കെടുപ്പിലൂടെ ബെൻസ് ജി.എൽ.എസ് കാർ, െടായോട്ട ഫോർച്യുണർ, ഇന്നോവ ക്രിസ്റ്റ, റോയൽ എൻഫീൽഡ് ബുള്ളറ്റ്, സ്വർണനാണയങ്ങൾ, 100 പേരിൽ ഒരാൾക്ക് എം ഫോൺ 8 എന്നിവ ഓണസമ്മാനമായി നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.