കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് അറബിക് ഗവേഷണവിഭാഗം മേധാവി ഡോ. ലിയാഖത്ത് അലിയെ ൈകറോയിൽ പ്രവർത്തിക്കുന്ന മൗലാനാ ആസാദ് ഇന്ത്യൻ സാംസ്കാരികകേന്ദ്രം ഡയറക്ടറായി തെരഞ്ഞെടുത്തു. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിെൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സാംസ്കാരിക കേന്ദ്രമാണിത്. അറബ് ലീഗിന് കീഴിൽ സുഡാനിൽ നടന്ന അന്താരാഷ്ട്ര സെമിനാർ ഉൾപ്പെടെ നാൽപതിലധികം ദേശീയ, അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാല വിദേശഭാഷ ഫാക്കൽറ്റി അംഗം, മഹാരാജാസ് കോളജ് സ്വയംഭരണം നടപ്പാക്കുന്നതിെൻറ പ്രത്യേക ചുമതലയുള്ള അക്കാദമിക് കോഒാഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കോഴിക്കോട് വാണിമേൽ സ്വദേശിയായ ലിയാഖത്ത് അലി എഴുത്തുകാരനായിരുന്ന മൂസ വാണിമേലിെൻറയും കളത്തിൽ ഫാത്തിമയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.