ട്രെയിൻ വഴിയെത്തിയത് നാലായിരത്തോളം യാത്രികർ ; ഹജ്ജ് സേവന കേന്ദ്രത്തിന് പരിസമാപ്തി

ആലുവ: റെയിൽവേ സ്‌റ്റേഷനിലെ ഹജ്ജ് സേവന കേന്ദ്രത്തിന് പരിസമാപ്തി . നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പി‍​െൻറ ഭാഗമായാണ് ആലുവ റെയിൽവേ സ്‌റ്റേഷനിൽ ഹജ്ജ് സേവന കേന്ദ്രം പ്രവർത്തിച്ചത്. ട്രെയിൻ വഴിയെത്തുന്ന യാത്രികരെ കൃത്യമായി ക്യാമ്പിലെത്തിക്കലായിരുന്നു സേവന കേന്ദ്രത്തി​െൻറ ലക്ഷ്യം. സേവന തൽപരരായ വളൻറിയർമാരാണ് ഹാജിമാർക്കും കൂടെയുള്ള ബന്ധുക്കൾക്കും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നത്. 136 വളൻറിയർമാരാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇതിൽ 65 ഓളം പേർ സേവനകേന്ദ്രത്തി‍​െൻറ പ്രവർത്തന സമയങ്ങളിൽ ഇവിടെയുണ്ടാകുമായിരുന്നു . ഹജ്ജ് കമ്മിറ്റി സ്വാഗതസംഘം വൈസ് ചെയർമാൻ കെ.എം. കുഞ്ഞുമോനാണ് നേതൃത്വം നൽകിയത്. ഈ മാസം 11നാണ് സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ഇതിനകം പല പ്രമുഖരും സേവന കേന്ദ്രം സന്ദർശിച്ചിരുന്നു. കഴിഞ്ഞദിവസം വൈദിക വിദ്യാർഥികൾ സേവനത്തിനെത്തിയത് വേറിട്ട അനുഭവമായി. മംഗലപ്പുഴ സെമിനാരിയിലെ ഏഴ് വൈദിക വിദ്യാർഥികളാണ് സേവന കേന്ദ്രത്തിൽ ഹജ്ജ് യാത്രികരെ സേവിക്കാൻ എത്തിയിരുന്നത്. പരശുറാം, എക്സിക്യൂട്ടിവ്, നേത്രാവതി, ഏറനാട്, മംഗള തുടങ്ങിയ െട്രയിനുകളിലാണ് കൂടുതൽ ഹാജിമാർ എത്തിയത് . കൂടുതൽ പേരും മലബാർ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. ഏകദേശം 4000 ഹാജിമാർ ആലുവ വഴി നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാനൂറോളം ഹാജിമാരാണ് ശരാശരി എല്ലാ ദിവസവും എത്തിയിരുന്നത്. ബന്ധുക്കളടക്കം ശരാശരി 1200 പേരോളം നിത്യേന എത്തി. രാവിലെ ഒമ്പതുമണി മുതൽ വൈകുന്നേരം അഞ്ചരവരെയാണ് പ്രധാനമായും സേവനകേന്ദ്രം പ്രവർത്തിച്ചിരുന്നത്. രാത്രി സമയങ്ങളിൽ ആരെങ്കിലും വരുന്നുണ്ടെങ്കിൽ കഴിയാവുന്ന വളൻറിയർമാരെത്തി അവരെ ആലുവയിൽനിന്ന് നെടുമ്പാശ്ശേരി ക്യാമ്പിലേക്ക് എത്തിച്ചിരുന്നു . വെള്ളിയാഴ്ച നടന്ന സമാപന യോഗം മുൻ എം.എൽ.എ എ.എം. യൂസുഫ് ഉദ്ഘാടനം ചെയ്തു. കെ.എം. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. റെയിൽവേ സ്‌റ്റേഷൻ മാനേജർ ബാലകൃഷ്ണൻ, പി.എം. സഹീർ, അസീസ് എടയപ്പുറം, നസീർ കൊടികുത്തുമല, ഷബീർ മണക്കാടൻ, കെ.ഐ. കുഞ്ഞുമോൻ, അബ്‌ദുൽ ഖാദർ ഏലൂക്കര, ഫൈസി ,ഇസ്മായിൽ,നിയാസ് കപ്പൂര, അബ്‌ദുൽ റഹ്‌മാൻ കുട്ടി, സജീൻ കുഞ്ഞുണ്ണിക്കര, അനു, ഷാജഹാൻ, സാബു പരിയാരത്ത്, ദാവൂദ് ഖാദർ, ഗഫൂർ എളമന തുടങ്ങിയവർ പങ്കെടുത്തു. നൗഷാദ് മേത്തർ സ്വാഗതവും പി.എ. ഹംസക്കോയ നന്ദിയും പറഞ്ഞു. അവസാന ദിവസം 130 ഓളം ഹജ്ജ് യാത്രികരാണ് ട്രെയിൻ വഴി എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.