ഹജ്ജ് ​േക്വാട്ട: കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്ന് കെ.സി. വേണുഗോപാൽ എം.പി

നെടുമ്പാശ്ശേരി: കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങൾക്കുള്ള േക്വാട്ട നിശ്ചയിക്കുമ്പോൾ നിലവിെല മാനദണ്ഡം മാറ്റി അപേക്ഷകൾക്ക് ആനുപാതികമാക്കാൻ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ തീർഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഓരോ സംസ്ഥാനത്തെയും മുസ്ലിം ജനസംഖ്യക്ക് ആനുപാതികമായാണ് േക്വാട്ട വീതിച്ചു നൽകുന്നത്. എന്നാൽ, ഇത് അപേക്ഷകളുടെ അടിസ്ഥാനത്തിലാക്കിയാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹജ്ജ് അപേക്ഷകരുള്ള കേരളത്തിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ തീർഥാടകർക്ക് യാത്രാമംഗളം നേർന്നു. എ.കെ. അബ്ദുൽ റഹ്മാൻ, മുഹമ്മദ് ചായിൻറടി, ഷെരീഫ് മണിയാട്ടുകുടി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, അഹമ്മദ് മൂപ്പൻ, പ്രഫ.അബ്ദുൽ ഹമീദ്, ടി.കെ. അബ്ദുൽ റഹ്മാൻ, ഹജ്ജ് സെൽ ഓഫിസർ അബ്ദുൽ ലത്തീഫ്, ക്യാമ്പ് ഓഫിസർ യു. അബ്ദുൽ കരീം, കോഓഡിനേറ്റർ എൻ.പി. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.