ആലപ്പുഴ: വിനോദസഞ്ചാരികൾക്ക് ഓണസമ്മാനമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ പല്ലന കുമാരകോടിയിൽ ഒരുങ്ങുന്നത് കോടികളുടെ സമുച്ചയം. കൂടുതൽ വിദേശികളെ ആകർഷിച്ച് വിദേശനാണ്യം വർധിപ്പിക്കാനും തകർച്ചയിലായ വിനോദസഞ്ചാരമേഖലയെ പുനരുദ്ധരിക്കാനുമുള്ള പദ്ധതിക്കാണ് ഡി.ടി.പി.സി മുൻഗണന നൽകുന്നത്. പ്രധാനമായും ചരിത്രശേഷിപ്പുകൾ പ്രദർശിപ്പിക്കുന്ന മ്യൂസിയം, ആർട്ട് ആൻഡ് കൾചറൽ സെൻറർ എന്നിവയാണ് ഈ സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എം. മാലിൻ 'മാധ്യമ'ത്തോട് പറഞ്ഞു. വിനോദസഞ്ചാരികൾക്ക് പുതിയ അനുഭവമാണ് സമുച്ചയം സമ്മാനിക്കുന്നത്. കപ്പലിെൻറ ആകൃതിയിലാണ് കെട്ടിടത്തിെൻറ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. സർക്കാർ ഏജൻസിയായ ജിറ്റ്പാക്കിനാണ് നിർമാണത്തിെൻറ പൂർണ ചുമതല. 80 ശതമാനം നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. ഇതിെൻറ നിർമാണപ്രവർത്തനങ്ങൾ കഴിഞ്ഞദിവസം ഡി.ടി.പി.സി ഉദ്യോഗസ്ഥർ കണ്ട് വിലയിരുത്തിയിരുന്നു. വിനോദസഞ്ചാരികൾക്ക് സമയം ചെലവഴിക്കണമെങ്കിൽ ഏകമാർഗം ഹൗസ്ബോട്ട് മാത്രമായി ഒതുങ്ങിയിരുന്നു. ഇത് വിനോദസഞ്ചാരികളിൽ വിരസത ഉണ്ടാക്കുന്നെന്ന അഭിപ്രായം ഉയർന്നിരുന്നു. പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാമെന്ന ചിന്തയിൽ രണ്ടുവർഷംമുേമ്പ ഡി.ടി.പി.സിയുടെ ആശയമായിരുന്നു ഇത്. എന്നാൽ, സമുച്ചയത്തിെൻറ നിർമാണം ആരംഭിച്ചെങ്കിലും ഡി.ടി.പി.സിയിൽ നാഥനില്ലാ കളരിയായതോടെ നിർമാണം പാതിവഴിയിൽ മുടങ്ങി. പിന്നീട് നിർമാണം ശരിയായ ട്രാക്കിലെത്താൻ ഒരുവർഷംകൂടി വേണ്ടിവന്നു. ഇപ്പോൾ ഏറ്റെടുത്ത നിർമാണപ്രവർത്തനങ്ങളും നവീകരണപ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തുതീർക്കാനാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിന് രണ്ട് സ്പീഡ് ബോട്ടുകൾ അധികമായി വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്്. ഈ രംഗത്ത് വർധിച്ചുവരുന്ന ഇടനിലക്കാരുടെയും ചൂഷകരുടെയും അതിപ്രസരം ഒഴിവാക്കാനും നടപടി സ്വീകരിക്കും. അർത്തുങ്കലിൽ അടഞ്ഞുകിടക്കുന്ന ഡി.ടി.പി.സിയുടെ ഉടമസ്ഥതയിെല പാർക്ക് നവീകരണം പൂർത്തീകരിച്ചു. ഇലക്ട്രിക്കൽ ജോലികൂടി പൂർത്തീകരിച്ചാൽ പാർക്ക് ഉടൻ പ്രവർത്തനസജ്ജമാകും. ഇതോടൊപ്പം വിനോദസഞ്ചാരികൾക്ക് ഓണാഘോഷത്തിെൻറ ഭാഗമായി വിപുലപരിപാടികളും ഒരുക്കുന്നുണ്ട്. ഇതിെൻറ ആലോചനയോഗം ശനിയാഴ്ച കലക്ടറേറ്റിൽ ചേരും. മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന കെ.എസ്.യു മേഖല സെക്രട്ടറിയെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു കായംകുളം: ഡി.വൈ.എഫ്.െഎക്കാരുടെ മർദനമേറ്റ് കായംകുളം ഗവ. ആശുപത്രിയിൽ കഴിയുന്ന കെ.എസ്.യു ഇലിപ്പക്കുളം മേഖല സെക്രട്ടറി ഇർഫാൻ പള്ളിത്തോപ്പിലിനെ (21) മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ബുധനാഴ്ച രാത്രി 10ഒാടെ റോഡിൽ നിൽക്കവെയാണ് മർദനമേറ്റത്. തടയാൻ ശ്രമിച്ച മാതാവ് ഷീജയെയും മർദിച്ചതായാണ് വള്ളികുന്നം പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഭരണിക്കാവ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് സൽമാൻ പൊന്നേറ്റിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം കറ്റാനം ഷാജി, യൂത്ത്കോൺഗ്രസ് പാർലമെൻറ് മണ്ഡലം വൈസ് പ്രസിഡൻറ് അവിനാശ് ഗംഗൻ, കെ.എസ്.യു ജില്ല പ്രസിഡൻറ് നിതിൻ എ. പുതിയിടം, ഷമീം ചീരാമേത്ത്, നൗഫൽ ചെമ്പകപ്പള്ളിൽ, ഫസിൽ നഗരൂർ, അൻവർ മണ്ണാറ, ഉനൈസ് കാവനാട്, സുഹൈൽ എന്നിവർ സംസാരിച്ചു. ഏത്തക്കുല മോഷണം മാന്നാർ: ചെന്നിത്തല പടിഞ്ഞാേറവഴി മുണ്ടുവേലിൽ കടവിന് പടിഞ്ഞാറ് കോട്ടപ്പുറത്ത് സൂസൻ കുരുവിളയുടെ പട്ടാമഠത്തിൽ പുരയിടത്തിൽനിന്ന് രാത്രി ഏത്തക്കുലകൾ മോഷണം പോകുന്നതായി പരാതി. വിളവെടുക്കാൻ പാകമായ ആറ് കുലയാണ് ഇതുവരെ മോഷണം പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.