കോട്ടയം: നാഗമ്പടം സ്റ്റാൻഡിൽ നിർത്തിയിട്ട ബസ് പിന്നോെട്ടടുത്തതിനെത്തുടർന്ന് ബസുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് വീട്ടമ്മക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ കുറുപ്പംപടി തുരുത്തി ഇടക്കര പൗലോസ് വർക്കിയുടെ ഭാര്യ അന്നമ്മയാണ് (55) മരിച്ചത്. മകളുടെ കൺമുന്നിൽ വെള്ളിയാഴ്ച രാവിലെ 11.30ഒാടെയായിരുന്നു സംഭവം. പെരുമ്പാവൂരിൽനിന്ന് സ്വന്തം വീടായ പാത്താമുട്ടത്തേക്ക് ചൈനയിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ മകൾ റോഷിൻ സൂസനൊപ്പം പോകുേമ്പാഴായിരുന്നു അന്നമ്മ ബസുകൾക്കിടയിൽ കുടുങ്ങിയത്. നാഗമ്പടം മേൽപാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസിറങ്ങി പാത്താമുട്ടത്തേക്കുള്ള ബസിൽ കയറാൻ സ്വകാര്യ സ്റ്റാൻഡിലേക്ക് എത്തിയതായിരുന്നു ഇവർ. സെൻറ് ആൻറണീസ് പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന ബസിനിടയിലൂടെ നടക്കുമ്പോൾ സമീപം പാർക്ക് ചെയ്തിരുന്ന ബസ് അശ്രദ്ധമായി പിന്നോട്ടെടുത്തതോടെ ഇവർ രണ്ടിനുമിടയിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൾ നോക്കിനിൽക്കുകയായിരുന്നു. ഉടൻ ബസുകളിലൊന്ന് മുന്നോട്ടെടുത്തശേഷം അന്നമ്മയെ ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കോട്ടയം-ചങ്ങനാശ്ശേരി റൂട്ടിൽ സർവിസ് നടത്തുന്ന കൊണ്ടോടി ട്രാവൽസ് ബസ് പിന്നോട്ടെടുത്തപ്പോൾ പാമ്പാടി റൂട്ടിൽ സർവിസ് നടത്തുന്ന പ്രിയ ബസിനോടുചേർന്ന് അമരുകയായിരുന്നു. ഇരു ബസുകളും െപാലീസ് കസ്റ്റഡിയിലെടുത്തു. പാത്താമുട്ടം കക്കാട്ട് കുടുംബാംഗമാണ് അന്നമ്മ. മറ്റുമക്കൾ: പോൾ ഇമ്മാനുവൽ (ബംഗളൂരു), റിജോയിസ് മറിയം (നേര്യമംഗലം കേന്ദ്രീയ വിദ്യാലയം 11ാം ക്ലാസ് വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.