സർക്കാറി​െൻറ കൂറ്​ മദ്യലോബിയോട്​ –സുധീരൻ

കൊച്ചി: ജനങ്ങളോടല്ല, മറിച്ച് മദ്യലോബിയോടാണ് സർക്കാർ കൂറ് പുലർത്തുന്നതെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ എറണാകുളം ടൗൺഹാളിന് മുന്നിൽ നടത്തിയ വായ മൂടിക്കെട്ടി നിൽപുസമരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധീരൻ. വായ മൂടിക്കെട്ടി നിൽപ് സമരം കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. മദ്യനയത്തിൽ ജനവഞ്ചനയാണ് സർക്കാർ നടത്തുന്നെതന്നും ജനതാൽപര്യത്തെ നിസ്സാരവത്കരിക്കുന്ന സർക്കാർ വലിയ വിലകൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഡോ. വർഗീസ് വള്ളിക്കാട്ട്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർളി പോൾ, പ്രസാദ് കുരുവിള, പ്രഫ.കെ.കെ. കൃഷ്ണൻ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ. പോൾ ചുള്ളി, ഫാ. ജോയി പ്ലാക്കൽ, ഫാ. പ്രവീൺ മണവാളൻ, ഹിൽട്ടൻ ചാൾസ്, മിനി ആൻറണി, ജോൺസൺ പാട്ടത്തിൽ, തങ്കച്ചൻ വെളിയിൽ, ജോസ് ചെമ്പിശ്ശേരി, ഷിബു കാച്ചപ്പിള്ളി, ബനഡിക്ട് റിസോസ്റ്റം, എം.ഡി. റാഫേൽ, എം.എൽ. ജോസഫ്, ഐഷ ടീച്ചർ, ഷൈബി പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.