മുഹമ്മ: നന്മയുടെയും സമൃദ്ധിയുടെയും സ്നേഹത്തിെൻറയും സന്ദേശവുമായെത്തുന്ന ഓണത്തെയും മാവേലിയെയും വരവേല്‍ക്കാന്‍ യുവചേതന ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബിെൻറ നേതൃത്വത്തില്‍ നടന്ന . തൃപ്പൂണിത്തുറ അത്തച്ചമയത്തെ ഒാർമിപ്പിച്ച് രണ്ടാംവര്‍ഷമാണ് മുഹമ്മയില്‍ ഘോഷയാത്ര സംഘടിപ്പിച്ചത്. ചീരപ്പഞ്ചിറ മൈതാനത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയുടെ വേഷമണിഞ്ഞ് യുവാക്കളും പുലികളി സംഘങ്ങളും ഭരതനാട്യം, ദീപ്തി സ്‌പെഷല്‍ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ബാൻഡുമേളം, നാസിക് ഡോള്‍, ചെണ്ട, കൃഷ്ണ വേഷമണിഞ്ഞ കുരുന്നുകള്‍, ഗരുഡൻ പയറ്റും മറ്റു കലാപരിപാടികളും എന്നിവ ഘോഷയാത്രക്ക് കൊഴുപ്പേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.