ആലപ്പുഴ: പൗരെൻറ അവകാശങ്ങളെ ഹനിക്കുകയും ന്യൂനപക്ഷങ്ങൾക്കുനേരെ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന സംഘ്പരിവാറിെൻറ ഹീനമായ നയങ്ങൾക്കും പ്രവൃത്തികൾക്കുമെതിരെ മുസ്ലിം സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം ഇരമ്പി. വിവിധ മുസ്ലിം സംഘടനകളുടെ െഎക്യത്തോടെ ആലപ്പുഴ കല്ലുപാലത്തിന് സമീപം നടന്ന പ്രതിഷേധ യോഗം ആലപ്പുഴ പടിഞ്ഞാേറ പള്ളി ചീഫ് ഇമാം സി. മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്തു. സംഘ്പരിവാറുകാർ പൗരെൻറ വിശ്വാസാവകാശങ്ങളെ ചോദ്യംചെയ്യുകയാണെന്നും മുസ്ലിം സമുദായം തങ്ങളുടെ ആദർശത്തിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണ് ഇഷ്ടമുള്ള ആദർശം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം. അതാണ് ചോദ്യംചെയ്യപ്പെടുന്നത്. അതിന് സംസ്ഥാനത്തെ പൊലീസ് സംവിധാനം കൂട്ടുനിൽക്കുന്നത് അപലപനീയമാണെന്ന് നേതാക്കൾ പറഞ്ഞു. ജഅ്ഫർ സ്വാദിഖ് സിദ്ദീഖി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി പ്രതിനിധി ഹുസൈബ് വടുതല, അബ്ദുസ്സലാം മൗലവി (കെ.എൻ.എം), പി.എ. ശിഹാബുദ്ദീൻ മുസ്ലിയാർ (സമസ്ത), എ.എം. നസീർ (ലജ്നത്തുൽ മുഹമ്മദിയ്യ), അഡ്വ. എ. പൂക്കുഞ്ഞ് (മുസ്ലിം ജമാഅത്ത് കൗൺസിൽ), ബി.എ. ഗഫൂർ (മുസ്ലിം ലീഗ്), ഇബ്രാഹിം മൗലവി വടുതല (പോപ്പുലർ ഫ്രണ്ട്), കാസിം കരുമാടി (പി.ഡി.പി), എച്ച്. മുഹമ്മദാലി (െഎ.എൻ.എൽ), എ. ഹബീബ് മുഹമ്മദ് (എം.ഇ.എസ്), അഡ്വ. കെ. നജീബ് (എം.എസ്.എസ്), നിസാർ അഹമ്മദ് (െഎ.എസ്.എം), ഇഖ്ബാൽ (വഹ്ദത്തെ ഇസ്ലാമി), അബ്ദുൽ റഷീദ് മംഗലപ്പള്ളി (മെക്ക), ചെയർമാൻ ഫൈസൽ ഷംസുദ്ദീൻ, ജനറൽ കൺവീനർ എസ്. ഹാരിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.