ചിരിയും ചിന്തയുമായി മിമാഷോ വേദികള്‍ കീഴടക്കി ദീപുരാജ്

ആലപ്പുഴ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ചിന്തയുടെയും ചിരിയുടെയും വിസ്മയ രസക്കൂട്ടുകള്‍ പകര്‍ന്ന് ദീപുരാജ് മിമാഷോ വേദികളിൽ സജീവം. മനസ്സുകളെ കീഴടക്കുന്ന മിമിക്രിയും മാജിക്കും ഇടകലര്‍ത്തിയാണ് ദീപുരാജ് എന്ന കലാകാരന്‍ മിമാഷോ അവതരിപ്പിക്കുന്നത്. ഒന്നര മണിക്കൂര്‍ നീളുന്ന മിമാഷോ സഹൃദയരെ ആകർഷിക്കുന്നു. ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ദീപുരാജ് ആദ്യമായി മിമിക്രിയിലേക്ക് കടന്നുവന്നത്. സ്‌കൂള്‍ മത്സരത്തിൽ ഇറങ്ങിയ ദീപുരാജ് 1995--97 കാലഘട്ടത്തില്‍ തിരുവനന്തപുരം ആകാശവാണിയിലൂടെയും കൊച്ചി എഫ്.എമ്മിലൂടെയും മിമിക്രി ചെയ്തു. നിരവധി മിമിക്രി ട്രൂപ്പുകളില്‍ സജീവസാന്നിധ്യമായിരുന്നു. ജോലിത്തിരക്കിനിടയിലും മിമിക്രിക്കുവേണ്ടി പ്രത്യേക സമയം ക്രമീകരിച്ചുപോവുകയാണ് ഇപ്പോഴും. ഗുരുക്കന്മാര്‍ നിരവധി പേരുണ്ടെങ്കിലും രാജേഷ് ചത്തനേഴത്താണ് മിമിക്രി രംഗത്ത് തന്നെ കറതീര്‍ത്ത ആളാക്കിയതെന്ന് ദീപുരാജ് പറഞ്ഞു. മിമിക്രികള്‍ അവതരിപ്പിച്ച് കൈയടി വാങ്ങുന്നതിനിടയിലും കാലത്തിനൊത്ത് പുത്തന്‍ പരീക്ഷണം വേണമെന്ന ചിന്തയാണ് മാജിക്കിലെത്തിച്ചത്. മിമിക്രിയും മാജിക്കും കുട്ടികള്‍ക്കിടയില്‍ ഹിറ്റായതോടെ അതിന് മിമാഷോ എന്ന് പേരിട്ടു. അതിന് കൂടുതല്‍ അവസരം ലഭിച്ചു. മിമിക്രിയിലെ മിയും മാജിക്കിലെ മായും ചേർന്നതാണ് മിമാഷോ. ചെറുതും വലുതുമായി നൂറില്‍പരം വേദികളില്‍ മിമാഷോ അവതരിപ്പിച്ചുകഴിഞ്ഞു. ഗൗരവക്കാരനായ മന്ത്രി ജി. സുധാകരനെക്കൊണ്ട് വേദിയില്‍ മാജിക് ചെയ്യിപ്പിച്ചത് കലാജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി ദീപുരാജ് പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ കണ്ണ് മൂടിക്കെട്ടി ആറ് കി.മീ. ബൈക്ക് ഓടിച്ചതും ജനശ്രദ്ധ നേടിയിരുന്നു. സ്വകാര്യകമ്പനിയുടെ മാര്‍ക്കറ്റിങ് മാനേജറായി ജോലി ചെയ്യുകയാണ് ആലപ്പുഴ ആര്യാട് സ്വദേശിയായ ദീപുരാജ്. ചാനലുകളില്‍ കുട്ടികള്‍ക്ക് ഏറെനാള്‍ പാവക്കൂത്ത് മാതൃകയിെല വെൻട്രിലോക്കിസം പരിപാടി ചെയ്തു. കുട്ടികള്‍ക്ക് പ്രിയപ്പെട്ട ബലൂണ്‍ മോഡലിങ് എന്ന വ്യക്തിത്വ പരിപാടി കൈകാര്യം ചെയ്യുന്നുണ്ട്. സുഹൃത്തുക്കളും കുടുംബവുമാണ് മികച്ച പിന്തുണ നല്‍കുന്നതെന്ന് ദീപുരാജ് പറഞ്ഞു. പിതാവ്: ബാൽരാജ്, മാതാവ്: പ്രേമ, ഭാര്യ: നിത, മകള്‍: മിത്ര ദീപുരാജ് എന്നിവരടങ്ങുന്നതാണ് കുടുംബം. ജെനിസിസ് ജില്ല ക്യാമ്പ് പൂച്ചാക്കൽ: സംവരണത്തിന് കാത്തുനില്‍ക്കാതെ സ്ത്രീകള്‍ അവകാശങ്ങള്‍ നേടിയെടുക്കുമ്പോഴാണ് സ്ത്രീശാക്തീകരണം നടപ്പില്‍വരുന്നതെന്ന് എ.എം. ആരിഫ് എം.എല്‍.എ. പള്ളിപ്പുറം എന്‍ജിനീയറിങ് കോളജില്‍ രണ്ടുദിവസത്തെ ലിംഗസമത്വ പദ്ധതിയായ ജെനിസിസ് ജില്ല ക്യാമ്പി​െൻറ സമാപനസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാഷനല്‍ സര്‍വിസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ അബ്ദുൽ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിന്‍ ജോസഫ്, കെ. ശ്രീകുമാര്‍, പി.കെ. കണ്ണദാസ്, ടി.കെ. അര്‍ഷാദ്, അശ്വിന്‍, ഡി. ദേവു എന്നിവര്‍ സംസാരിച്ചു. സാമൂഹികനീതി വകുപ്പ്, നാഷനല്‍ സര്‍വിസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ എന്നിവ ചേര്‍ന്നാണ് രണ്ടുദിവസത്തെ പരിപാടി സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.