കെട്ടിട ഉടമയുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം വേണം

കൊച്ചി: കെട്ടിടത്തിന് നഗരസഭ അനുമതി നൽകാത്തതിനെ തുടർന്ന് ഉടമ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന് ഒാൾ കേരള ബിൽഡിങ് ഒാണേഴ്സ് അസോസിയേഷൻ. ചട്ടങ്ങൾ പാലിച്ച് പൂർത്തിയാക്കിയ അഞ്ചുനില കെട്ടിടത്തിന് അനുമതി നൽകാൻ നഗരസഭ റവന്യൂ വിഭാഗം ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി മരിച്ച പാടിവട്ടം സ്വദേശി കൃഷ്ണകൃപയിൽ രവീന്ദ്രനാഥൻപിള്ള ആരോപിച്ചിരുന്നു. കൈക്കൂലി കൊടുക്കുന്നവർക്കുമാത്രം സർട്ടിഫിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം. കെട്ടിട ഉടമക്ക് നഷ്ടപരിഹാരം നൽകണമെന്ന് രക്ഷാധികാരി വി.എ.സെയ്തുമുഹമ്മദ്, പ്രസിഡൻറ് ടോമി ഇൗപ്പൻ, ജനറൽ സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണൻ, ട്രഷറർ ഡോ. എൻ.കെ. ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.