കൊച്ചി: ഗ്ലോബല്‍ അലയന്‍സ് ഇൻറഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് നെറ്റ്വര്‍ക്കിെൻറ അന്താരാഷ്ട്ര സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. കാനഡ, ജപ്പാന്‍, പോര്‍ചുഗല്‍, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ചൈന, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ 34 കമ്പനികളില്‍നിന്നായി 52 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കൊച്ചി റമദ ഹോട്ടലില്‍ അറബ്‌കോ ലോജിസ്റ്റിക്‌സ് സംഘടിപ്പിക്കുന്ന സമ്മേളനത്തിെൻറ ഉദ്ഘാടനം വൈകീട്ട് 6.30ന് കെ.വി.തോമസ് എം.പി. ഉദ്ഘാടനം ചെയ്യും. സമ്മേളനം 29ന് സമാപിക്കും. അറബ്‌കോ ലോജിസ്റ്റിക്‌സ് മാനേജിങ് ഡയറക്ടര്‍ വി.കെ.രാമചന്ദ്രന്‍, ബ്രാഞ്ച് മാനേജര്‍ പ്രവീണ്‍ മനോഹര്‍, എന്‍.എസ്.സൗമ്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.