p10 news

ബസ് പെര്‍മിറ്റുകളും സമയ പട്ടികയും ഡിജിറ്റൈസ് ചെയ്യുന്നു കാക്കനാട്: എറണാകുളം റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ നിന്ന് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള എല്ലാ ബസുടമകളും പെര്‍മിറ്റി​െൻറയും സമയപ്പട്ടികയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്‍പ്പുകള്‍ വീതം ആഗസ്റ്റ് 31നുമുമ്പ് ആർ.ടി. ഓഫിസില്‍ ഹാജരാക്കി രേഖകള്‍ ഡിജിറ്റൈസ്ചെയ്ത് നിയമാനുസൃത രേഖകള്‍ കരസ്ഥമാക്കണം. കേരളത്തിലെ എല്ലാ ബസ് റൂട്ടുകളുടെയും പെര്‍മിറ്റും ടൈം ഷെഡ്യൂളും ഡിജിറ്റൈസ് ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തി​െൻറ അടിസ്ഥാനത്തിലാണിത്. ഡിജിറ്റൈസ്ചെയ്ത സമയ പട്ടികക്കുമാത്രമേ സാധുത ഉണ്ടാകൂ. അപേക്ഷാതീയതി നീട്ടി കൊച്ചി: കോന്നി കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി-. കെ) നടത്തുന്ന ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ എം.എസ്സി കോഴ്‌സിലേക്ക് ബി.എസ്സി പാസായ വിദ്യാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഇൗ മാസം 31വരെ നീട്ടി. അപേക്ഷഫോമിനും വിശദവിവരങ്ങള്‍ക്കും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.