കൊച്ചി: ബി.ഡി.എസ് സ്‌പോട്ട് അഡ്മിഷനുള്ള സമയപരിധി ഹൈകോടതി അടുത്തമാസം മൂന്ന് വരെ നീട്ടി നൽകി. രണ്ടിന് അഡ്മിഷന്‍ തീര്‍ന്നില്ലെങ്കില്‍ ഞായറാഴ്ചയാണെങ്കിലും മൂന്നാം തീയതിയും സ്പോട്ട് അഡ്മിഷൻ നടത്തണമെന്ന നിർദേശത്തോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കൂടുതൽ സമയം അനുവദിച്ചത്. എൻ.ആർ.െഎ അടക്കമുള്ള ബി.ഡി.എസ് വിദ്യാര്‍ഥികള്‍ക്ക് സമയപരിധിക്കകം ഹയര്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും കോടതി അനുവദിച്ചു. ബി.ഡി.എസ് മെറിറ്റ് സീറ്റിലേക്ക് പ്രവേശനം തേടാൻ അവസരമൊരുക്കാനായി എം.ബി.ബി.എസ് സ്പോട്ട് അഡ്മിഷെൻറ തീയതിക്ക് ശേഷം ഷെഡ്യൂൾ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം എൻ.ആർ.െഎ വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മെഡിക്കൽ അലോട്ട്മെൻറ് സംബന്ധിച്ച സമയക്രമം നേരേത്ത പ്രഖ്യാപിച്ചിട്ടുള്ളതായി കോടതി വ്യക്തമാക്കി. ബി.ഡി.എസിെൻറ കാര്യത്തിൽ പ്രേവശനത്തിനുള്ള അവസാന ദിവസം സെപ്റ്റംബർ പത്തായി ദീർഘിപ്പിച്ചിട്ടുണ്ട്. എന്നാൽ, മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട സ്പോട്ട് അഡ്മിഷൻ തീർക്കേണ്ടത് ഇൗ മാസം 31നാണ്. എം.ബി.ബി.എസ്, ബി.ഡി.എസ് സ്പോട്ട് അഡ്മിഷെൻറ അവസാന ദിവസം ഒരേ ദിവസം തന്നെ നിശ്ചയിച്ചാൽ എം.ബി.ബി.എസ് പ്രതീക്ഷിക്കുന്നവർ ബി.ഡി.എസ് ഉേപക്ഷിച്ച് പോകേണ്ടതായി വരും. ബി.ഡി.എസ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയുണ്ടാകുമെന്നും കോടതി വിലയിരുത്തി. തുടർന്നാണ് ബി.ഡി.എസ് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ മൂന്ന് വരെ നീട്ടിയത്. മെഡിക്കൽ സ്പോട്ട് അഡ്മിഷൻ നടത്തിപ്പിലെന്ന പോലെ ഇക്കാര്യത്തിലും സ്ഥലവും ഉദ്യോഗസ്ഥ സാന്നിധ്യവും അതേപോലെ നടപ്പാക്കാമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിൽ പ്രവേശന പരീക്ഷ കമീഷണറുടെയും ബന്ധപ്പെട്ട കോളജ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അഡ്മിഷൻ നടപടികൾ വേണമെന്നായിരുന്നു മുൻ ഉത്തരവിൽ കോടതിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.