ആമയും കഞ്ചാവുമായി യുവാവ്​ പിടിയിൽ

ചാരുംമൂട്: അപൂർവ ഇനത്തിൽപ്പെട്ട നാല് ആമയും വിൽപനക്ക് കൊണ്ടുപോകുകയായിരുന്ന 60 പൊതി കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. അടൂർ പെരിങ്ങനാട് പ്രകാശ് ഭവനത്തിൽ പ്രശാന്താണ് (32) നൂറനാട് റേഞ്ച് എക്സൈസ് സംഘത്തി​െൻറ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കെ.പി റോഡിൽ കരിമുളയ്ക്കൽ ജങ്ഷന് സമീപം ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് സഹിതം പിടിയിലാകുകയായിരുന്നു. ചുനക്കര, നൂറനാട്, ചാരുംമൂട് ഭാഗങ്ങളിൽ കഞ്ചാവ് ആവശ്യക്കാർക്ക് ഒരു പൊതിക്ക് 500 രൂപ നിരക്കിൽ നൽകി വന്നിരുന്നതായി ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു. വിവരമറിഞ്ഞ് കോന്നി ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി വിശദമായി ചോദ്യം ചെയ്തശേഷം ആമകളെ കസ്റ്റഡിയിൽ വാങ്ങി. ആലപ്പുഴ എക്സൈസ് കമീഷണർക്ക് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. നൂറനാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്. ബിനുവി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രശാന്തിനെ പിടികൂടിയത്. പ്രിവൻറിവ് ഓഫിസർമാരായ കെ.പി. പ്രമോദ്, ടി.എ. വിനോദ്, സി.ഇ.ഒമാരായ ആർ. പ്രകാശ്, ആർ. അശോകൻ, ടി.കെ. രതീഷ്, ബി. പ്രവീൺ, ഡ്രൈവർ റമീസ് അലി എന്നിവരും ഒപ്പമുണ്ടായിരുന്നു. കോന്നി വനംവകുപ്പ് സംഘം കൂടുതൽ തെളിവെടുപ്പിന് ഇയാളെ കസ്റ്റഡിയിൽ വാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.