കാക്കനാട്: രോഗികളുടെ തൂക്കം അളക്കുന്ന ഉപകരണങ്ങള്‍ നിയമാനുസൃതം പരിശോധന നടത്തി ലീഗല്‍ മെട്രോളജിയുടെ സര്‍ട്ടിഫിക്കറ്റില്ലാതെ ഉപയോഗിച്ചതിന് 18 വന്‍കിട സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കേസ്. എറണാകുളം നഗരത്തിലെ ആറ് ആശുപത്രികളിൽ ക്രമക്കേട് കണ്ടെത്തി. തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കെതിരെയാണ് ബാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആശുപത്രികളില്‍ രോഗികളുടെ തൂക്കമെടുക്കാന്‍ ഉപയോഗിക്കുന്ന േവയിങ് മെഷീനുകള്‍ക്ക് നിയമപ്രകാരം ലീഗല്‍ മെട്രോളജിയുടെ സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍, വന്‍കിട ആശുപത്രികളിലടക്കം േവയിങ് മെഷീനുകള്‍ ഇതിന് വിരുദ്ധമായാണ് ഉപയോഗിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടുവിധം േവയിങ് മെഷീനുകളാണ് ആശുപത്രികളില്‍ ഉപയോഗിക്കുന്നത്. ലീഗല്‍ മെട്രോളജി സർട്ടിഫിക്കറ്റില്ലാത്ത േവയിങ് മെഷീനുകള്‍ ഉപയോഗിക്കുന്നതുമൂലം രോഗികളുടെ കൃത്യമായ തൂക്കം രേഖപ്പെടുത്തുന്നില്ലെന്നായിരുന്നു പരാതി. തൂക്കം കൃത്യമായി രേഖപ്പെടുത്താതെ ഉപയോഗിക്കുന്ന േവയിങ് മെഷീനുകള്‍ ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കാലാവധി കഴിഞ്ഞ േവയിങ് മെഷീനുകളാണ് പരിശോധന നടത്തിയ ആശുപത്രികളില്‍ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. രോഗനിര്‍ണയം നടത്തുന്ന ഡോക്ടറുടെ ഉപകരണമായാണ് േവയിങ് മെഷീനുകള്‍ കണക്കാക്കുന്നത്. അനധികൃത േവയിങ് മെഷീനുകള്‍ ഉപയോഗിച്ചതിന് കുടുങ്ങിയ ആശുപത്രികളുടെ ഉടമകള്‍, ഡയറക്ടര്‍മാര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരെ പിഴ ചുമത്താനാണ് ലീഗല്‍ മെട്രോളജിയുടെ തീരുമാനം. ആശുപത്രി നടത്തിപ്പുകാരുടെ എണ്ണം കണക്കാക്കിയാണ് പിഴ ചുമത്തുക. ഒന്നില്‍ കൂടുതല്‍ ഉടമകളോ ഡയറക്ടര്‍മാരോ ഉണ്ടെങ്കില്‍ അവര്‍ക്കെല്ലാം പിഴ ചുമത്തും. ആശുപത്രിയുടെ ചുമതല മാനേജര്‍മാര്‍ക്കാണെങ്കില്‍ അവരായിരിക്കും പിഴ നല്‍കേണ്ടത്. നിയമാനുസൃതം പരിശോധന നടത്താതെ േവയിങ് മെഷീനുകള്‍ ഉപയോഗിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുക്കും. സമാന കുറ്റം ആവര്‍ത്തിച്ചാല്‍ േപ്രാസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാം മോഹന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.