മൂവാറ്റുപുഴ: യാക്കോബായ സഭ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അന്തിമോസ് സംഗീതം നിര്‍വഹിച്ച 'വിശുദ്ധ മറിയം' സീഡി. പ്രകാശനം ശനിയാഴ്ച രാവിലെ 11ന് പുത്തന്‍കുരിശ് എം.ജെ.എസ്.എസ്.എ. ഓഡിറ്റോറിയത്തില്‍ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിക്ക് കൈമാറും. ഫാ. എല്‍ദോസ് സി.യു, എലിസബത്ത് എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ജലവിതരണം തടസ്സപ്പെടും മൂവാറ്റുപുഴ: വാട്ടർ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനിൽ വൈദ്യുതി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച നഗരത്തിലടക്കം ജലവിതരണം തടസ്സപ്പെടും. നഗരസഭ പ്രദേശങ്ങൾ, മാറാടി പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.