യുവകർഷകനുമായി വിദ്യാർഥികളുടെ അഭിമുഖം

കൂത്താട്ടുകുളം: കോഴിപ്പിള്ളി കാരമല സ​െൻറ് പീറ്റേഴ്സ് യു.പി സ്കൂൾ വിദ്യാർഥികൾ പാലക്കുഴ പ്രദേശത്തെ മികച്ച യുവകർഷകനായി തെരഞ്ഞെടുക്കപ്പെട്ട സാബു ആലക്കലുമായി അഭിമുഖം നടത്തി. നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് സാബു മറുപടി നൽകി. കീടങ്ങളെ നശിപ്പിക്കുന്ന എളുപ്പവഴികളും വിശദീകരിച്ചു. കൃഷ്ണപ്രിയ ബിജു, നന്ദന അനിൽ, ആഗ്നസ് ജോസ്‌, ജസ്റ്റീന ജോബി, നന്ദു മനോജ്, ഗ്രേഷ്യസ് കെ. ബിജു, സന്ദീപ് സുനിൽ എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. സാബു ആലക്കലിനെ പ്രധാനാധ്യാപകന്‍ അജി സ്കറിയ ആദരിച്ചു. കൂത്താട്ടുകുളം എ.ഇ.ഒ സി.പി. ശശിധരൻ, ദിൽഷ മണികണ്ഠൻ, മാത്യു സ്കറിയ, ജോബി തേക്കമലയിൽ, ഷീജ ജോസ്, ആർ. മഞ്ജുഷ , ബിജു കെ. ജോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.