തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സി.ബി.ഐ അന്വേഷിക്കണം -ബി.ജെ.പി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സി.ബി.ഐ അന്വേഷിക്കണം -ബി.ജെ.പി ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയ ഭൂമി കൈയേറ്റങ്ങളും ക്രമക്കേടും നിയമവിരുദ്ധ പ്രവർത്തനങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കെ.കെ.കൃഷ്ണദാസ്. തോമസ് ചാണ്ടി നടത്തിയത് തീെവട്ടിക്കൊള്ളയാണെന്നും എൽ.ഡി.എഫിെനയും യു.ഡി.എഫിനെയും മന്ത്രി വിലക്കെടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയെപോലെ തോമസ് ചാണ്ടിക്ക് പ്രതിപക്ഷ നേതാവിനെയും വിശ്വാസമായതിനാലാണ് പ്രതിപക്ഷം സഭയിൽ വിഷയം ഉയർത്തിയപ്പോൾ പ്രതിപക്ഷ നേതാവ് അന്വേഷിച്ചാൽ മതിയെന്ന നിലപാട് മന്ത്രി സ്വീകരിച്ചത്. മന്ത്രി രാജിെവക്കുന്നതുവരെ പ്രക്ഷോഭം നടത്തും. 28ന് മന്ത്രിയുടെ വീടിനുമുന്നിൽ സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ജില്ല പ്രസിഡൻറ് കെ.സോമനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.