മൂവാറ്റുപുഴ: തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എന്‍.എസ്.എസ് വളൻറിയേഴ്സ് ദത്ത് ഗ്രാമമായ കിഴക്കേക്കര ബ്ലാമറ്റം കോളനിയില്‍ ഓണം, ബക്രീദ് ആഘോഷിച്ചു. ഒമ്പതു വര്‍ഷമായി എന്‍.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിലാണ് കോളനിയിൽ ആഘോഷം സംഘടിപ്പിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയ ഓണം, ബക്രീദ് സമ്മാനം നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ വിതരണം ചെയ്ത ആഘോഷം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സി.എം. സീതി അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പൽ ജൂലി ഇട്ടിയേക്കാട്ട്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം.എ. രാജന്‍, ജെന്‍സ് മാത്യു, സ്റ്റീഫന്‍ പോള്‍, ജി. രേഖ, ഗീതകുമാരി, ഇ.ആര്‍. ബിഹേഷ്, സുനില്‍ തോമസ്, ശാലു ശിവദാസ് എന്നിവര്‍ സംസാരിച്ചു. കോളനിവാസികളും കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.