കൂത്താട്ടുകുളം: അഖില കേരള വിശ്വകർമ മഹാസഭ മൂവാറ്റുപുഴ താലൂക്ക് യൂനിയെൻറ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഋഷിപഞ്ചമി വിപുല പരിപാടികളോടെ കൂത്താട്ടുകുളത്ത് ആഘോഷിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന ഘോഷയാത്രക്കുശേഷം യൂനിയൻ പ്രസിഡൻറ് പി.എ. പ്രമോദ്ഘോഷ് അധ്യക്ഷത വഹിക്കും. സാംസ്കാരിക സമ്മേളനം കൂത്താട്ടുകുളം ടൗൺഹാളിൽ സംസ്ഥാന പ്രസിഡൻറ് എം. സുകുമാരൻ ആചാരി ഉദ്ഘാടനം ചെയ്യും. ഗുരുകാരണവന്മാർക്ക് ആദരം, കലാകായിക പ്രതിഭകൾക്ക് അനുമോദനം, ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുദാനം എന്നിവയുണ്ടാകും. ജില്ല സെക്രട്ടറി പി.സി. അജയഘോഷ് സന്ദേശവും ബാബു പള്ളിപ്പാട്ട് പ്രഭാഷണവും നടത്തും. വിവിധ കലാപരിപാടികളും ട്രാക്ക് ഗാനമേളയും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.