കാക്കനാട്: ഓണക്കാലത്ത് വിപണിയിലെ തട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുമായി ലീഗല്‍ മെട്രോളജി. വിലയിലോ തൂക്കത്തിലോ തട്ടിപ്പിനിരയാകുന്ന ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ കാക്കനാട് ലീഗല്‍മെട്രോളജി ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവർത്തിക്കും. മെട്രോളജിയുടെ നേതൃത്വത്തില്‍ ജില്ലയിൽ ഇൗ സ്‌ക്വാഡുകള്‍ പരാതി പരിശോധിച്ച്് നടപടിയെടുക്കും. ഉല്പന്നത്തിെൻറ പേര്്, വില, പാക്കിങ് തീയതി, ഉപയോഗിക്കാവുന്ന കാലാവധി, പരാതിയുണ്ടെങ്കില്‍ അറിയിക്കേണ്ട വിലാസവും ഫോണ്‍ നമ്പറും തുടങ്ങിയവ പായ്ക്കറ്റിന് മുകളില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, അമിത വിലവാങ്ങുക, തീയതിയും വിലയും രേഖപ്പെടുത്താത്ത പായ്ക്കറ്റുകള്‍ വില്‍ക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. പരാതി ലഭിച്ചാലുടന്‍ കണ്‍ട്രോള്‍ റൂമില്‍നിന്ന് ഏറ്റവും അടുത്ത സ്‌ക്വാഡിനെ വിവരം അറിയിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാംമോഹന്‍ അറിയിച്ചു. ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ ആഗസ്റ്റ് 29 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കണ്‍ട്രോള്‍ റൂം ഫോണ്‍: 0484- 2428772.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.