പണം അനുവദിച്ചാൽ റോഡ്​ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും ^നഗരസഭ അധികൃതർ

പണം അനുവദിച്ചാൽ റോഡ് അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും -നഗരസഭ അധികൃതർ െകാച്ചി: നഗരസഭയുടെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ പണം അനുവദിച്ചാൽ ഉടൻ പൂർത്തിയാക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. നഗരത്തിലെ ഒട്ടുമിക്ക പ്രധാന റോഡുകളും പൊതുമരാമത്ത്, ജി.സി.ഡി.എ, ജലവകുപ്പ്, ദേശീയ പാത അതോറിറ്റി എന്നീ ഏജൻസികളുടെ കീഴിലാണ്. ഇടപ്പള്ളി ഹൈകോർട്ട് റോഡ്, എം.ജി റോഡ്, ഷൺമുഖം റോഡ്, പാർക്ക് അവന്യു റോഡ് എന്നീ റോഡുകൾ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. അറ്റകുറ്റപ്പണി നടത്തുന്നതിന് മഴ തടസ്സമാണ്. മഴ മാറിയാൽ എസ്റ്റിമേറ്റ് തയാറാക്കി നിർമാണം ഉടൻ പൂർത്തിയാക്കും. നിലവിൽ ജി.എസ്.ടിയുടെ അവ്യക്തത കാരണം കോൺട്രാക്ടർമാർ ടെൻഡർ ബഹിഷ്കരിച്ച് സമരത്തിലാണ്. റോഡുകളുടെ ശോച്യാവസ്ഥക്കും വെള്ളക്കെട്ടിനും പരിഹാരം കാണുന്നതിന് കഴിഞ്ഞ ദിവസം മേയർ മുൻകൈയെടുത്ത് വിവിധ ഏജൻസികളുടെ അടിയന്തര യോഗം ചേർന്നിരുന്നു. പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ മേയർ ആവശ്യപ്പെട്ടതായും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.