വിസ്ഡം പ്രവർത്തകർക്കെതിരെയുള്ള അക്രമം അപലപനീയം ^മുസ്‌ലിം മഹല്ല് ഏകോപന സമിതി

വിസ്ഡം പ്രവർത്തകർക്കെതിരെയുള്ള അക്രമം അപലപനീയം -മുസ്‌ലിം മഹല്ല് ഏകോപന സമിതി കൊച്ചി: പറവൂരില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷൻ പ്രവര്‍ത്തകര്‍ക്ക് നേരെ ആർ.എസ്.എസ് നടത്തിയ ആക്രമണങ്ങളെ അപലപിക്കുന്നതായി പറവൂര്‍ മുസ്‌ലിം മഹല്ല് ഏകോപന സമിതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആർ.എസ്.എസ് അതിക്രമങ്ങളെ പൊലീസും ഭരണകൂടവും പ്രോത്സാഹിപ്പിക്കുകയാണെന്ന് ഏകോപന സമിതി ജനറല്‍ കണ്‍വീനര്‍ അബ്ദുൽ നാസര്‍ ബാഖവി പറഞ്ഞു. അതിക്രമങ്ങളെ വെള്ളപൂശുന്ന തരത്തില്‍ സംസാരിച്ച മുഖ്യമന്ത്രിയുടെ നിലപാടും സംശയങ്ങള്‍ക്കിട നല്‍കുന്നു. ഏത് മതത്തില്‍ വിശ്വസിക്കാനും മറ്റ് മതങ്ങളെ വിമര്‍ശിക്കാനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് പറവൂരിലെ സംഭവങ്ങള്‍. ഹിന്ദു സമുദായത്തെ അവഹേളിക്കുന്ന തരത്തിലുള്ള ലഘുലേഖകളൊന്നും വിതരണം ചെയ്തിട്ടില്ല. പറവൂര്‍ എം.എല്‍.എ. വി.ഡി. സതീശന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജി​െൻറ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തികഴിഞ്ഞു. എ.വി. ജോര്‍ജി​െൻറ നടപടി കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. ആർ.എസ്.എസ് ആക്രമണങ്ങളെ നിയന്ത്രിക്കുക, ഭരണകൂടം മുസ്‌ലിം സമുദായത്തിന് നീതി നല്‍കുക എന്ന ആവശ്യങ്ങളുന്നയിച്ച് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് പറവൂരില്‍ പൊതുസമ്മേളനം പ്രതിഷേധ റാലിയും സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു. പറവൂര്‍- വൈപ്പിന്‍ മേഖലയിലെ 56 മഹല്ലുകളുടെ കൂട്ടായ്മയില്‍ നടക്കുന്ന പ്രതിഷേധ സംഗമം വെടിമറ ജങ്ഷനില്‍നിന്ന് റാലിയോടെ ആരംഭിക്കും. തുടര്‍ന്ന് പറവൂര്‍ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. സവാദ്, കെ.എ. അസ്‌കര്‍ എന്നിവരും പങ്കെടുത്തു. വി.ഡി. സതീശൻ മതസ്പർധ വളർത്തുന്ന പ്രചാരണത്തെ പിന്തുണക്കുന്നു -ഹിന്ദു െഎക്യവേദി കൊച്ചി: വി.ഡി. സതീശൻ മതസ്പർധ വളർത്തുന്ന പ്രചാരണത്തെ കണ്ണുമടച്ച് പിന്തുണക്കുകയാണെന്ന് ആരോപിച്ച് ഹിന്ദു െഎക്യവേദി രംഗത്ത്. വിസ്ഡം േഗ്ലാബൽ മിഷൻ പ്രവർത്തകർ വിതരണം ചെയ്ത ലഘുലേഖകളിൽ മതവിദ്വേഷം പരത്തുന്നതായി ഒന്നുമിെല്ലന്നുള്ള വി.ഡി സതീശ​െൻറ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് ഹിന്ദു െഎക്യവേദി പ്രസിഡൻറ് ആർ.വി. ബാബു പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഘ്പരിവാറിെന സംഭവത്തിൽ കുറ്റപ്പെടുത്തുന്നത് തീവ്രവാദികളുടെ കൈയടി നേടാനാണ്. സാധാരണക്കാരായ നാട്ടിൻപുറത്തുകാരായത് കൊണ്ടാണ് വിസ്ഡം പ്രവർത്തകർക്കെതിരെ കൈയേറ്റശ്രമമുണ്ടായത്. പൊലീസ് സമയോചിതമായി ഇടപെട്ടതോടെയാണ് പ്രശ്നം നിയന്ത്രണവിധേയമായതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.