പെരുമ്പാവൂർ: കള്ളനോട്ട് കേസിെൻറ തുടരന്വേഷണത്തിനിടെ മറ്റൊരു ഇതര സംസ്ഥാനക്കാരൻ പിടിയിലായി. അസം സ്വദേശി ജയാറുൽ ഹഖാണ് (25) പിടിയിലായത്. പെരുമ്പാവൂർ പൊലീസ് വ്യാഴാഴ്ച രാത്രി 10ന് കണ്ണൂർ തലശ്ശേരി ധർമടത്തുനിന്ന് പിടികൂടിയത്. പ്രതിയുടെ പക്കൽനിന്ന് 60,000 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. 2000 രൂപയുടെ 30 നോട്ടാണ് പ്രതിയുടെ കൈവശമുണ്ടായിരുന്നത്. കഴിഞ്ഞ 13ന് പെരുമ്പാവൂർ വല്ലം ജങ്ഷനിെല മണി ട്രാൻസ്ഫർ സ്ഥാപനത്തിൽ കള്ളനോട്ട് മാറാൻ ശ്രമിക്കവെ ഇതരസംസ്ഥാന സ്വദേശി നരേഷ് കുമാർ (27) പിടിയിലായിരുന്നു. ഈ കേസിെൻറ തുടരന്വേഷണത്തിലാണ് ഇപ്പോൾ ജയാറുൽ ഹഖ് പിടിയിലായത്. പിടിച്ചെടുത്ത നോട്ടുകൾ എസ്.ബി.ഐ പെരുമ്പാവൂർ ശാഖയിൽ പരിശോധിച്ച് കള്ളനോട്ടുകളാണെന്ന് ഉറപ്പാക്കിയതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.