കൂത്താട്ടുകുളം: ലോക നാട്ടറിവ് ദിനത്തിൽ നാടൻ കലകളും നാട്ടറിവുകളും ശേഖരിച്ച് പുസ്തകമാക്കി കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ വിദ്യാർഥികൾ. ഒറ്റമൂലികൾ, നാടൻ കലകളെക്കുറിച്ചുള്ള വിവരണം, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പുസ്തകം രൂപപ്പെടുത്തിയത്. നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ പുസ്തകം പ്രകാശനം ചെയ്തു. കെ.വി. ബാലചന്ദ്രൻ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജിബി സാബു, കെ.എം. ജയൻ, ഹണി റെജി, സി.പി. രാജശേഖരൻ, പ്രധാനാധ്യാപകന്‍ ആർ. വത്സലദേവി, റോയി ഫിലിപ്, വി.എ. രവി, സി.എച്ച്. ജയശ്രീ, എൻ.എം. ഷീജ, ടി.വി. മായ, ലീഡർ അഭിനവ് പി. അനൂപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.