കൂത്താട്ടുകുളം: മന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത നേതാക്കൾക്കെതിരെ നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രകടനവും യോഗവും നടത്തി. യോഗം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെൻ കെ. മാത്യു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.സി. ജോസ്, പി.സി. ഭാസ്കരൻ, ജിജോ ടി. ബേബി, കെ.സി. ഷാജി, ജോമി മാത്യ, സാബു മേച്ചേരി, സിജു ഏലിയാസ്, ജിൻസ് പൈറ്റക്കുളം, എ.ജെ. കാർത്തിക്, ജിനേഷ് വൻനിലം എന്നിവർ സംസാരിച്ചു. അമൽ സജീവ്, ടോണി ടോം, അജു ചെറിയാൻ, ആൽവിൻ ഫിലിപ്, അജോ ജോണ്‍, സച്ചിൻ സണ്ണി, ഷാജു ജോസഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.