'വീട്ടുമുറ്റത്തെ കോഴിവളർത്തൽ സ്കൂൾ കുട്ടികളിലൂടെ' യൂനിറ്റ് ഉദ്ഘാടനം

കൂത്താട്ടുകുളം: 'വീട്ടുമുറ്റത്തെ കോഴിവളർത്തൽ സ്കൂൾ കുട്ടികളിലൂടെ' പദ്ധതിയുടെ കൂത്താട്ടുകുളം നഗരസഭയിലെ യൂനിറ്റ് ഉദ്ഘാടനം ചെയർമാൻ ബിജു ജോൺ വടകര എൽ.എഫ് എച്ച്.എസിൽ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എൻ. പ്രഭകുമാർ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള പരിശീലന പരിപാടിക്ക് കൂത്താട്ടുകുളം സീനിയർ വെറ്ററിനറി സർജൻ ഡോ. ഈപ്പൻ ജോൺ നേതൃത്വം നൽകി. സംസ്ഥാനത്ത് 905 സ്കൂളുകളിൽ 3.3 കോടി ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുസ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങൾ,100 രൂപയുടെ കോഴിത്തീറ്റ, മരുന്ന്, ഗതാഗത ചെലവ് 50 രൂപ എന്നിവ നൽകും. കോഴിക്കൂട് ഗുണഭോക്താവ് നിർമിക്കണം. ജില്ലയിൽ ഈ വർഷം 65 സ്കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. മേഖല സമ്മേളനം നാളെ കൂത്താട്ടുകുളം: മണ്ണത്തൂർ സ​െൻറ് ജോർജ് യുവജന പ്രസ്ഥാനം മൂവാറ്റുപുഴ മേഖല സമ്മേളനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മൗണ്ട് സീനായ് സ​െൻറ് മേരീസ് ഓർത്തഡോക്സ് ചാപ്പലിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.