ചണ്ഡിഗഢ്: അക്രമം പടരുന്നതിെൻറ ഉത്തരവാദിത്തം ഹരിയാന സർക്കാറിനാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആരോപിച്ചു. എന്നാൽ, അക്രമത്തിന് പിന്നിൽ സാമൂഹിക വിരുദ്ധ ഘടകങ്ങളാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. അക്രമം വ്യാപകമായി പശ്ചാത്തലത്തിലാണ് ഇരുവരും പ്രസ്താവനകളുമായി രംഗത്തുവന്നത്. പഞ്ചാബിൽനിന്നുള്ള ട്രെയിനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഹരിയാനയിൽ ആക്രമിക്കപ്പെടുകയാണെന്ന് അമരീന്ദർ ആരോപിച്ചു. അതേസമയം, അക്രമം വ്യാപിക്കുന്നതിന് പിന്നിൽ സാമൂഹികവിരുദ്ധരാണെന്നും തടയാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഖട്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.