ഒാണത്തിെൻറ വരവറിയിച്ച് പിറവത്ത് അത്തച്ചമയ ഘോഷയാത്ര

പിറവം: സംഘടിപ്പിച്ചു. സ​െൻറ് ജോസഫ്സ് ഹൈസ്കൂളിൽ നടന്ന സാംസ്കാരിക സമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. പടക്കുതിരകളും കെട്ടുകാഴ്ചകളും നൃത്തരൂപങ്ങളും വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്ന സാംസ്കാരിക ഘോഷയാത്ര നഗരത്തിന് നിറച്ചാർത്തേകി. കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ് എന്നിവർ ഘോഷയാത്രയിൽ പങ്കാളികളായി. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ഘോഷയാത്ര സമാപിച്ചു. നഗരസഭ ഉപാധ്യക്ഷ അയിഷ മാധവൻ, കൗൺസിലർമാരായ അരുൺ കല്ലറക്കൽ, തമ്പി പുതുവാക്കുന്നേൽ, മെബിൻ ബേബി, ബിബിൻ ജോസ്, അന്നമ്മ ഡോളി, ജിൻസ് പെരിയപുറം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.