ബൈക്ക് മോഷ്‌ടാവിനെ പിടികൂടി

ആലുവ: പരിശോധനക്കിടയില്‍ വാഹന മോഷ്‌ടാവ് പൊലീസ് പിടിയിലായി. തിരുവനന്തപുരം വര്‍ക്കല വള്ളകടവ് മൈതാനം കളത്തില്‍ വീട്ടില്‍ ഷാജിയാണ്(25) പിടിയിലായത്. സംശയാസ്പദ സാഹചര്യത്തില്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിച്ച് പോകുന്നത് ശ്രദ്ധയില്‍പെട്ടപ്പോൾ തടഞ്ഞുനിർത്തുകയായിരുന്നു. വലപ്പാടുനിന്ന് മോഷ്‌ടിച്ച ബൈക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. എസ്.ഐമാരായ എം.എസ്. രാജന്‍, എസ്. ശശികുമാര്‍, എ.എസ്.ഐ അബ്‌ദുൽ ഖാദര്‍, സി.പി.ഒ. നവാബ്, ഷമീര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.