ശിൽപശാല സംഘടിപ്പിച്ചു

ആലുവ: മജ്ലിസ് ഹയർ എജുേക്കഷൻ ബോർഡിന് കീഴിലെ ഇസ്‌ലാമിക കലാലയങ്ങളിലെ അധ്യാപകർക്കായി അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്‌റ്റഡീസിൽ ഏകദിന . അസ്മാബി കോളജ് അസോസിയേറ്റ് പ്രഫ. കെ. ഷാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കൂഞ്ഞുമുഹമ്മദ് പുലവത്ത് നേതൃത്വം നൽകി . ഇസ്‌ലാമിയ കോളജ് തളിക്കുളം, വനിത ഇസ്‌ലാമിയ കോളജ് മന്നം, വനിത ഇസ്‌ലാമിയ കോളജ് ചാലക്കൽ, അസ്ഹറുൽ ഉലൂം കോളജ് എന്നിവിടങ്ങളിൽ നിന്നായി അമ്പതോളം അധ്യാപകർ പങ്കെടുത്തു. എം.കെ. അബൂബക്കർ ഫാറൂഖി, പി.എം. അബൂബക്കർ എന്നിവർ സംസാരിച്ചു. സി.എച്ച്. ഹാറൂൻ സ്വാഗതവും ശഹബാസ് നന്ദിയും പറഞ്ഞു. ഡയറക്ടർ ശക്കീർ മുഹമ്മദ് നദ്‌വി സമാപനവും നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.