ആലങ്ങാട്: കരുമാല്ലൂർ കാരുചിറയിലെ ഭക്ഷണശാലയിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാർ സമയോചിതമായി ഇടപെട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്. പാചകത്തിനിടെ വാതകചോർച്ച കണ്ടതോടെ ജീവനക്കാർ വെള്ളം കോരി ഒഴിച്ചശേഷം അഗ്നിശമനസേനയെ വിവരമറിയിച്ചു. സ്റ്റൗവുമായി ഘടിപ്പിക്കുന്ന കുഴലിനാണ് തീ പിടിച്ചത്. ഹോട്ടൽ തുറക്കുന്ന നേരമായതിനാൽ ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പറവൂരിൽനിന്ന് അഗ്നിശമനസേനയും ആലങ്ങാട് െപാലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.