നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയ്​ക്ക് ലഭ്യമാക്കും ^മന്ത്രി

നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും -മന്ത്രി ആലങ്ങാട്: ഓണം, -ബക്രീദ് കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആലങ്ങാട് സഹകരണ ബാങ്കി​െൻറ നവീകരിച്ച ആസ്ഥാന ഒാഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 4000 ഓണച്ചന്തകളാണുള്ളത്. ഇതിനായി 200കോടി രൂപയുടെ സാധനങ്ങൾ വാങ്ങി ശേഖരിച്ചിട്ടുണ്ട്. കാർഷികരംഗത്തും ആരോഗ്യരംഗത്തുമടക്കം സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ വർധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡൻറ് സി.എസ്‌ ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. എസ്‌.എസ്‌.എൽ.സി, -പ്ലസ്‌ടു ഉന്നത വിജയികൾക്കുള്ള അവാർഡുകൾ മുൻ എം.പി പി. രാജീവ് വിതരണംചെയ്തു. മന്ദിര നിർമാണവുമായി ബന്ധപ്പെട്ട വ്യക്തികളെ എം.കെ. ബാബു ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ്, സഹകരണ ജോ.രജിസ്ട്രാർ എം.എസ്‌. ലൈല, പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ.എൻ. ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകല മധു, ജോസ് ഗോപുരത്തിങ്കൽ, എൽസ ജേക്കബ്, കെ.കെ. സുരേഷ് എന്നിവർ സംസാരിച്ചു. ഭരണസമിതിയംഗം സാബു മട്ടക്കൽ സ്വാഗതവും സെക്രട്ടറി കെ.ബി. ജയപ്രകാശ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.