ജപ്തി ചെയ്ത വീട് മന്ത്രി സന്ദർശിച്ചു

മരട്: പൂണിത്തുറയിൽ കുടിയൊഴിപ്പിക്കപ്പെട്ട വയോധികദമ്പതികളെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. ജവഹർ റോഡ് കോരങ്ങത്ത് വീട്ടിലെത്തിയ മന്ത്രി ദമ്പതികളെ ആശ്വസിപ്പിച്ചു. മൂന്നുമാസത്തെ സാവകാശത്തിനുശേഷം പുതിയ വീട് നിർമിച്ചുനൽകാൻ നടപടി സ്വീകരിക്കും. വായ്പത്തുക അടച്ചുതീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സർക്കാർ സഹായം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ, ജപ്തി ചെയ്ത സാധനങ്ങൾ ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ ഇറക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. മൊത്തം സാധനങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് വ്യക്തത വരുത്താതെ ഇറക്കാൻ ശ്രമിച്ചതിനാണ് തടഞ്ഞത്. പലസാധനങ്ങളും പൊട്ടിയ നിലയിലുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.