കൊച്ചി: വൃദ്ധദമ്പതികളെ ഇറക്കിവിട്ട സംഭവത്തിൽ പൊലീസിന് മനുഷ്യാവകാശ കമീഷെൻറ വിമർശനം. രണ്ട് സെൻറിൽ താഴെ മാത്രം ഭൂമി സ്വന്തമായുള്ളവരെ ജപ്തി നടപടികളിൽനിന്ന് ഒഴിവാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിലവിലുള്ളപ്പോൾ ബാങ്ക് ജപ്തിയുടെ പേരിൽ വൃദ്ധദമ്പതികളെ ഇറക്കിവിട്ട നടപടിയെയാണ് കമീഷൻ വിമർശിച്ചത്. വൃദ്ധദമ്പതികളെ ഇറക്കിവിട്ട സംഭവം അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ജില്ല കലക്ടർക്ക് നോട്ടീസ് അയച്ചു. ഇവർക്കെതിരെ കോടതി നടപടികൾ ഉണ്ടോ എന്ന കാര്യം കമീഷൻ പരിശോധിക്കുമെന്ന് അറിയിച്ചു. വൃദ്ധദമ്പതികൾെക്കതിരെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കലക്ടറും ജില്ല സാമൂഹികനീതി ഓഫിസറും ശ്രദ്ധിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.