നഷ്​ടപ്പെട്ട പഴ്​സ്​ തിരിച്ചേൽപിച്ച് വിദ്യാർഥികളുടെ മാതൃക

എടവനക്കാട്: യാത്രക്കിടെ വിലപ്പെട്ട രേഖകളടങ്ങിയ പഴ്സ് നഷ്ടപ്പെട്ട വീട്ടമ്മക്ക് എടവനക്കാട് എച്ച്.ഐ.എച്ച്.എസ് വിദ്യാർഥികൾ തുണയായി. കഴിഞ്ഞദിവസം ആലുവയിൽനിന്ന് പറവൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥക്ക് ചെക്ക് ലീഫുകളും ലോക്കർ താക്കോൽ ഉൾപ്പെടെയുള്ള പഴ്സ് നഷ്ടമായത്. വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം തരം വിദ്യാർഥികളായ ടി.എസ്. അതുൽ, രൂപക് ജോസഫ് എന്നിവർക്കാണ് വഴിയിൽനിന്ന് പഴ്സ് കിട്ടിയത്. വിദ്യാർഥികൾ ഉടൻ പഴ്സ് സ്കൂൾ ഹെഡ്മിസ്ട്രസ് കെ.കെ. നസിയെ ഏൽപിച്ചു. സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇതേ സ്കൂളിലെ പൂർവവിദ്യാർഥിനികൂടിയായ ഉടമയെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ സ്കൂൾ ഓഫിസിലെത്തിയ വീട്ടമ്മ അധ്യാപകരുെടയും വിദ്യാർഥികളുെടയും സാന്നിധ്യത്തിൽ പഴ്സ് ഏറ്റുവാങ്ങി. പണം നഷ്ടമായെങ്കിലും വിലപ്പെട്ട രേഖകളും താക്കോലും തിരികെ കിട്ടിയത് അവർക്ക് ആശ്വാസമായി. വിദ്യാർഥികളെ അധ്യാപകരും സഹപാഠികളും പ്രശംസിച്ചു. തൊഴിൽരഹിത വേതനം എടവനക്കാട്: എടവനക്കാട് പഞ്ചായത്തിലെ തൊഴിൽരഹിത വേതനം 26, 29 തീയതികളിൽ വിതരണം ചെയ്യും. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് വിതരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.