കോര്‍പറേറ്റ് ബാഡ്മിൻറണ്‍ ചലഞ്ച്

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ടെക്‌നോപോളിസ് സംഘടിപ്പിക്കുന്ന ശനി,ഞായർ ദിവസങ്ങളിൽ കൊച്ചിയില്‍ നടക്കും. കാക്കനാട്ടെ യുെനെറ്റഡ് സ്‌പോര്‍ട്സ് സ​െൻററില്‍ നടക്കുന്ന മത്സരത്തില്‍ 45 കമ്പനികളില്‍നിന്ന് 125 ടീം പങ്കെടുക്കും. മെന്‍സ് ഡബിള്‍സ്, മിക്‌സിഡ് ഡബിള്‍സ് വിഭാഗങ്ങളിലായാണ് മത്സരമെന്ന് റോട്ടറി ക്ലബ് കൊച്ചിന്‍ ടെക്‌നോപോളിസ് പ്രസിഡൻറ് ബെജി മാത്യു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 27ന് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ കായികതാരം പി.യു. ചിത്ര സമ്മാനദാനം നിര്‍വഹിക്കും. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്, അജിത് ജോർജ്, വിവേക് പ്രസന്നന്‍ എന്നില്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.