ആശയപ്രചാരണം തടയുന്നത്​ ​മതേതരത്വത്തെ തകർക്കും ^​െഎ.എസ്​.എം കൂട്ടായ്​മ

ആശയപ്രചാരണം തടയുന്നത് മതേതരത്വത്തെ തകർക്കും -െഎ.എസ്.എം കൂട്ടായ്മ പറവൂർ: ആശയപ്രചാരണവും പ്രബോധനവും തടയുന്നത് മതേതരത്വത്തെ തകർക്കലാണെന്ന് െഎ.എസ്.എം മതേതര കൂട്ടായ്മ. ജില്ല സമിതി പറവൂരിൽ സംഘടിപ്പിച്ച പരിപാടി വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറവൂരിലുണ്ടായ സംഘ്പരിവാർ സംഘടനകളുടെ ആക്രമണം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ജനാധിപത്യത്തിന് ഭീഷണിയാവുന്ന ഇത്തരം ഫാഷിസ്റ്റ് സമീപനങ്ങൾക്കെതിരെ നീതിയുടെ പക്ഷത്തുനിൽക്കാൻ പൊതുസമൂഹം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. ഹുസൈൻ സ്വലാഹി അധ്യക്ഷത വഹിച്ചു. െഎ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജാബിർ അമാനി മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സിയാദ് ഇടുക്കി, മനുഷ്യാവകാശ പ്രവർത്തകൻ അനൂപ് കുമാരൻ, കെ.എൻ.എം തൃശൂർ ജില്ല ചെയർമാൻ അബ്ദുൽ ഹസീബ് മദനി എന്നിവർ സംസാരിച്ചു. വി.എ. ഇബ്രാഹീംകുട്ടി സ്വാഗതവും കെ.എഫ്. ഫിറോസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.