ഷോപ്പിങ്​ സൈറ്റി​െൻറ പേരിൽ പണം തട്ടാൻ ശ്രമം

പള്ളുരുത്തി: ഓൺലൈൻ ഷോപ്പിങ് സൈറ്റായ നാപ്ടോളി​െൻറ നറുക്കെടുപ്പിൽ കാർ സമ്മാനം ലഭിച്ചിട്ടുണ്ടെന്നറിയിച്ച് തട്ടിപ്പിന് ശ്രമം. പള്ളുരുത്തി സ്വദേശിക്കാണ് 12 ലക്ഷത്തോളം രൂപയുടെ ടാറ്റ സഫാരി കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നറിയിച്ച് നാപ്ടോളി​െൻറ ലെറ്റർ പാഡിൽ വാട്ട്സാപ്പ് വഴി സന്ദേശമെത്തിയത്. തുടർന്ന് ഫോണിൽ ബന്ധപ്പെട്ട് താങ്കൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്നും കാർ വേണോ പണം വേണോ എന്നും ചോദിച്ചു. പണം മതിയെന്ന് പറഞ്ഞതോടെ പള്ളുരുത്തി സ്വദേശിയുടെ പേരെഴുതിയ എച്ച്.എസ്.ബി.സിയുടെ 12,80,000 രൂപയുടെ ചെക്കി​െൻറ ഫോട്ടോ അയച്ചുനൽകി. തുടർന്ന് ചെക്ക് കൈമാറുന്നതിന് സമ്മാനത്തുകയുടെ ഒരു ശതമാനമായ 12,800 രൂപ അയക്കാൻ നിർദേശിച്ചു. ഇതിനായി ഐ.എഫ്.എസ് കോഡ് അടക്കം ബാങ്ക് അക്കൗണ്ട് നമ്പറും അയച്ചുനൽകി. ഫോണിൽ വിളിക്കുന്നവർ ഹിന്ദിയിലാണ് സംസാരിക്കുന്നത്. തിരിച്ചുവിളിക്കുമ്പോഴും ഫോണെടുക്കുകയും സംസാരിക്കുകയും ചെയ്യുന്നതിനാൽ സംശയം തോന്നിയില്ല. ഇടക്ക് വിളിച്ചപ്പോൾ മലയാളികളും സംസാരിച്ചു. ഇവർ വിളിക്കുന്ന ഫോൺ നമ്പർ ട്രൂ കോളറിൽ നോക്കിയാൽ ഷോപ്പിങ് സൈറ്റി​െൻറ പേരാണ് കാണിക്കുന്നത്. അതേസമയം, ഷോപ്പിങ് സൈറ്റി​െൻറ ഔദ്യോഗിക ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ ഒരു സമ്മാനപദ്ധതിയും തങ്ങൾ നടപ്പാക്കുന്നില്ലെന്നും വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ് ലഭിച്ചു. മുഴുവൻ സമയവും ചാനൽ പരസ്യമുള്ള നാപ്ടോളി​െൻറ സൈറ്റിൽനിന്ന് ഓണ്‍ലൈന്‍വഴി പള്ളുരുത്തി സ്വദേശി സാധനങ്ങൾ വാങ്ങിയിരുന്നു. ഇത്തരത്തിൽ സാധനങ്ങൾ ഓണ്‍ലൈന്‍ വഴി വാങ്ങുമ്പോള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ സൈറ്റില്‍നിന്ന് ഹാക്ക്ചെയ്ത് പണംതട്ടുന്ന രീതിയാണ് ഇവരുടേതെന്നാണ് സംശയം. മലയാളികൾ ഉൾപ്പെടുന്ന വലിയ സംഘമാകാം പിന്നിൽ പ്രവർത്തിക്കുന്നതെന്ന് കരുതപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.