അത്താഘോഷത്തിന് മിഴിവേകി കലാസന്ധ്യക്ക്​ തുടക്കം

തൃപ്പൂണിത്തുറ: അത്തം കലാസന്ധ്യ ലായം കൂത്തമ്പലത്തിൽ സിനിമ, സീരിയൽ താരം സീമ ജി. നായർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ചന്ദ്രികദേവി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഒ.വി. സലിം, ജോഷി സേവ്യർ, -വി.ആർ. വിജയകുമാർ, കെ.ജി. സത്യവ്രതൻ, ഇ.കെ. കൃഷ്ണൻകുട്ടി, കെ.ആർ. സുകുമാരൻ, സി. രോഹിണി എന്നിവർ സംസാരിച്ചു. പൂക്കള മത്സരത്തിൽ വൈപ്പിൻ മഴവിൽ ആർട്സ്, നവോദയ എളമക്കര, സൂര്യ ആർട്സ് എരൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 21 ടീമുകൾ പങ്കെടുത്തു. നിശ്ചല ദൃശ്യങ്ങളിൽ തെക്കുംഭാഗം ചങ്ങാതിക്കൂട്ടത്തി​െൻറ 'മരം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ', മരട് സി.എസ്.എസി​െൻറ 'ആഴക്കടലിൽ കുടുങ്ങിയ ഓണപ്രതീക്ഷകൾ', മേക്കര നവഭാവനയുടെ 'കാലം മായ്ച കാഴ്ചകൾ' എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 19 ടീമുകൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.