മട്ടാഞ്ചേരി: ചിത്രകാരനും ചരിത്രകാരനുമായ ബോണി തോമസ് എഴുതിയ മിനി ഇന്ത്യ എന്നറിയപ്പെടുന്ന മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി പ്രദേശങ്ങളിലെ വിവിധ ഭാഷാവിഭാഗങ്ങളുടെ പൈതൃകപഠനം വ്യക്തമാക്കുന്ന 'കൊച്ചിക്കാർ' പുസ്തകം പ്രകാശനം ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സിനിമ സംവിധായകൻ അമൽ നീരദിന് നൽകി പ്രകാശനം ചെയ്തു. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, ഗസൽ ഗായകൻ ഉമ്പായി, ഷാജി ജോർജ്, ബോണി തോമസ് എന്നിവർ സംസാരിച്ചു. പ്രകാശനത്തിനുശേഷം വിവിധ ഭാഷകളിൽ ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായി. ഏലിയാസ് ജോസഫ് അരാമിയ ഭാഷയിൽ ഗാനം ആലപിച്ചു. പിന്നണി ഗായകൻ പ്രകാശ് ബാബു കൊങ്കണിയിലും മുകേഷ് അഗർവാൾ ഗുജറാത്തിയിലും രാജസ്ഥാനി ഭാഷയിലും എം.ഇ. അബ്ദുൽ റസാഖ് സേട്ട് കച്ചി ഭാഷയിലും ഗാനങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.