ഹരിപ്പാട് എൽ.ബി.എസിൽ പുതിയ ബാച്ച് കമ്പ്യൂട്ടർ കോഴ്സുകൾ ആരംഭിച്ചു

ഹരിപ്പാട്: താമല്ലാക്കൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സ​െൻററിൽ കമ്പ്യൂട്ടർ കോഴ്സുകളുടെ പുതിയ ബാച്ച് ആരംഭിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഹ്രസ്വ / ദീർഘകാല കമ്പ്യൂട്ടർ കോഴ്സുകളായ പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ (എസ്), ഡാറ്റ എൻട്രി, ഡി.ടി.പി, ടാലി കോഴ്സുകളാണ് ആരംഭിച്ചത്. സ്കൂൾ-കോളജ് വിദ്യാർഥികൾക്കും, സർക്കാർ/ അർധസർക്കാർ, മറ്റ് മേഖലകളിലെ ജീവനക്കാർക്കും സൗകര്യപ്രദമായ നിലയിൽ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. പട്ടിക ജാതി-വർഗ വിഭാഗക്കാർക്ക് ദീർഘകാല കോഴ്സുകൾക്ക് പ്രത്യേക ഫീസിളവ് ലഭിക്കുന്നതാണ്. അംഗപരിമിതരമായ കുട്ടികൾക്ക് തൊഴിൽ ലഭ്യമാകുന്നതിന് ഡാറ്റ എൻട്രി, ഓഫിസ് ഓട്ടോമേഷൻ, എം.എസ് ഓഫിസ്, ഇൻറർനെറ്റ്, ഡി.ടി.പി എന്നീ പ്രത്യേക ക്ലാസുകൾ നടത്തും. ഇവർക്ക് സൗജന്യപരിശീലനത്തോടൊപ്പം യാത്രബത്ത, ഭക്ഷണബത്തയും ലഭിക്കും. വിവിധ പ്രഫഷനൽ കോഴ്സുകളിലേക്ക് അലോട്ട്മ​െൻറുകൾ, പൊതുപരീക്ഷ നടത്തിപ്പുകൾ തുടങ്ങിയ മേഖലകളിലെ സേവനങ്ങളും ഈ സ്ഥാപത്തിൽനിന്ന് ലഭ്യമാണ്. 2017 ആഗസ്റ്റ് 23 മുതലാണ് പുതിയ ബാച്ചുകൾ ആരംഭിക്കുന്നത്. ഈ സ്ഥാപത്തി​െൻറ സേവനം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെന്നിത്തല പറഞ്ഞു. കാലഘട്ടത്തി​െൻറ വെല്ലുവിളികളെ തിരിച്ചറിയണം മാന്നാർ: മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനികലോകത്തിൽ ഇടയശുശ്രൂഷ കാലഘട്ടത്തി​െൻറ വെല്ലുവിളികളെ തിരിച്ചറിയണമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു. പരുമലയിൽ നടക്കുന്ന ആഗോള ഓർത്തഡോക്സ് വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദികർ ക്രിസ്തുവി​െൻറ സ്നേഹം മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ ഉത്തരവാദപ്പെട്ടവരാണ്. വൈദികസംഘം പ്രസിഡൻറ് ഡോ. മാത്യൂസ് മാർ സേവ്യറോസ് അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ. തോമസ് മാർ അത്തനാസിയോസ് ഗീവർഗീസ്, മാർ കൂറിലോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. ജോഷ്വ മാർ നിക്കോദിമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. സഖറിയോസ് മാർ അപ്രം, ഡോ. എബ്രഹാം മാർ സെറാഫിം, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വൈദികസംഘം സെക്രട്ടറി ഫാ. തോമസ് വർഗീസ് അമയിൽ, ഫാ. സഖറിയ നൈനാൻ, ഫാ. ചെറിയാൻ ടി. ശാമുവൽ, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.