യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

ആലുവ: മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ യൂത്ത് ലീഗ് സംസ്‌ഥാന നേതാക്കെളയും പ്രവർത്തെരയും പൊലീസ് ക്രൂരമായി മർദിക്കുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി . ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു . റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് സമാപിച്ച പ്രകടനം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് എം.എസ്. ഹാഷിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എം. നാസർ സ്വാഗതം പറഞ്ഞു. ജില്ല ട്രഷറർ എം.എ. സെയ്തു.മുഹമ്മദ്, വൈസ് പ്രസിഡൻറ് നാദിർഷ എടത്തല, ആലുവ നിയോജക മണ്ഡലം വൈസ് പ്രസിഡൻറുമാരായ കെ.കെ. അബ്‌ദുൽ സലാം ഇസ്‌ലാമിയ, നൈസൽ എടത്തല, മുജീബ് കട്ടുമ്മശേരി, ഷെജീർ മങ്ങാടൻ, അനസ് നടുപറമ്പിൽ, ജിന്നാസ് കുന്നത്തേരി, എ.യു.ത്വാഹ,സി.കെ. നൗഷാദ്, യൂത്ത് ലീഗ് സംസ്‌ഥാന കൗണ്‍സില്‍ അംഗങ്ങളായ അക്സര്‍ മുട്ടം, ഷിഹാബ് കോട്ടിലാൻ, അലി കരിപ്പായി,സുഫിർ ഹുസൈൻ, റഫീക്ക് എടത്തല, സുധീർ കുന്നപ്പിള്ളി, ഇബ്രാഹിം കുട്ടി, കെ.എസ്. തൽഹത്ത്, ഷറഫ് കൊണ്ടോട്ടി, സാനിഫ് അലി, പി.എം. ബദറുദ്ദീൻ, ഹുസൈൻ ആലുവ , അൻസാർ ഗ്രാൻറ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.