രാജ്യത്ത് ഭരണകൂട ഭീകരത -–ആര്‍. ചന്ദ്രശേഖരന്‍

ആലുവ: രാജ്യത്ത് സര്‍വമേഖലയിലും ഭരണകൂട ഭീകരത നിലനില്‍ക്കുന്നതായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ശിശുക്കള്‍ക്ക് പകരം പശുക്കളെ സംരക്ഷിക്കുകയാണ്. മദര്‍ തെരേസയുടെ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നു. ഹിന്ദുത്വ വാദത്തിലൂടെ തൊഴിലാളികെളയും സാധാരണക്കാെരയും പാര്‍ശ്വവത്കരിക്കുകയാണ്. ഇതിലൂടെ കോര്‍പറേറ്റുകളാണ് നേട്ടംകൊയ്യുന്നത്. ഇന്ധനവില നിത്യേന വർധിപ്പിക്കുന്നു. പാചക വാതക സബ്‌സിഡി എടുത്തുകളയുന്നു. തൊഴിലാളി സംരക്ഷണ നിയമങ്ങളെല്ലാം എടുത്തുകളയുകയാണ്. പുതിയ നിയമങ്ങളെല്ലാം തൊഴിലാളികള്‍ക്കെതിരാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യ തകരാതിരുന്നത് പൊതുമേഖല സ്ഥാപനങ്ങള്‍മൂലമാണ്. എന്നാല്‍, അവ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുമേഖല ബാങ്കുകളും സ്വകാര്യ മേഖലക്ക് തീറെഴുതുകയാണ്. രാജ്യത്തെ തകര്‍ക്കാനുള്ള അന്തര്‍ദേശീയ ഗൂഢാലോചനയാണ് ഇതിനുപിന്നില്‍. രാജ്യത്തി‍​െൻറ സമഗ്ര പുരോഗതിക്ക് എല്ലാ മേഖലകളിെലയും തൊഴിലാളികള്‍ക്ക് തുല്യമായ മിനിമം കൂലി ലഭിക്കണം. മിനിമം 600 രൂപ നൽകണമെന്നാണ് സംഘടനയുടെ നിലപാട്. ഇതിന് അതത് സ്ഥാപനങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ ശേഷിക്കുന്ന പണം സര്‍ക്കാര്‍ നല്‍കണം. സംസ്ഥാനത്ത് പൊതുമേഖലയില്‍ ഒരു പരിഷ്‌കാരവുമില്ല. ടെക്‌സ്‌റ്റൈൽ മേഖല തകര്‍ന്നടിഞ്ഞു. ലൈഫ് ഭവനപദ്ധതി അട്ടിമറിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന നേതാക്കളായ വി.പി. ജോര്‍ജ്, വി.ജെ. ജോസഫ്, ഇബ്രാഹിംകുട്ടി, കെ.കെ. ജിന്നാസ്, കൃഷ്ണവേണി, എ ന്‍.എം. അമീര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.