ലഘുലേഖ വിതരണം: അറസ്​റ്റ്​ വിവേചനവും ഇരട്ടനീതിയും ^മെക്ക

ലഘുലേഖ വിതരണം: അറസ്റ്റ് വിവേചനവും ഇരട്ടനീതിയും -മെക്ക കൊച്ചി: ആശയപ്രചാരണത്തി​െൻറ ഭാഗമായി ലഘുലേഖ വിതരണംചെയ്ത മുസ്ലിം സംഘടന പ്രവർത്തകരെ സംഘ്പരിവാർ ആക്രമിച്ച നടപടിെയ മെക്ക അടിയന്തര നേതൃയോഗം അപലപിച്ചു. മർദനമേറ്റവരെ റിമാൻഡ് ചെയ്യുകയും അക്രമികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്ത പൊലീസ് നടപടി ഇരട്ടനീതിയും വിവേചനവുമാണ്. സ്വാശ്രയ മെഡിക്കൽ - ഡ​െൻറൽ മേഖലയിലെ മെറിറ്റും സാമൂഹികനീതിയും ഉറപ്പുവരുത്തി ന്യായമായ ഫീസും ഫീസിളവിനുള്ള ഉത്തരവും പുറപ്പെടുവിക്കാൻ സർക്കാർ തയാറാകണം. കക്ഷിരാഷ്ട്രീയ പ്രസ്ഥാനഭേദമന്യേ മുഴുവൻ മുസ്ലിം ന്യൂനപക്ഷ ദലിത് വിഭാഗങ്ങളുമായി േയാജിച്ച് പ്രവർത്തിക്കാനും പ്രശ്നാധിഷ്ഠിതമായി മുഴുവൻ സംഘടനകളുമായി സഹകരിക്കാനും നേതൃയോഗം തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട 25 അംഗ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി ചുമതലയേറ്റു. പ്രസിഡൻറ്: എം. അലിയാരുകുട്ടി (കൊല്ലം), ജനറൽ സെക്രട്ടറി: എൻ.കെ. അലി (എറണാകുളം), ട്രഷറർ: സി.ബി. കുഞ്ഞിമുഹമ്മദ് (തൃശൂർ), ഒാർഗനൈസിങ് സെക്രട്ടറി: ടി.എസ്. അസീസ് (ഇടുക്കി), ഹെഡ്ക്വാർേട്ടഴ്സ് സെക്രട്ടറി: കെ.എം.എ കരീം (എറണാകുളം), വൈസ്പ്രസിഡൻറുമാർ : പി.എം.എ. ജബ്ബാർ (പെരിന്തൽമണ്ണ), സി.എച്ച്. ഹംസ (മലപ്പുറം), പ്രഫ. ഇ. അബ്ദുൽറഷീദ് (തിരുവനന്തപുരം), എൻ.സി. ഫാറൂഖ് (പാലക്കാട്), അബ്ദുറഹ്മാൻകുഞ്ഞ് (കൊല്ലം). സെക്രട്ടറിമാർ: എം.എ. ലത്തീഫ് (കരുനാഗപ്പള്ളി), എ.െഎ. മുബീൻ (എറണാകുളം), വി.കെ. അലി (ഇടുക്കി), റഷീദ് മംഗലപ്പള്ളി (ആലപ്പുഴ), ഉമർ മുല്ലൂർക്കര (തൃശൂർ). എക്സിക്യൂട്ടിവ് കമ്മിറ്റിഅംഗങ്ങൾ: എം.എ. മജീദ് (കുന്നിക്കോട്), എം.എ. അനീസ് (തൃശൂർ), സി.ടി. കുഞ്ഞയമു (മലപ്പുറം), പി.എ. സീതിമാസ്റ്റർ (കൊടുങ്ങല്ലൂർ), യു.എ. റഷീദ് (കായംകുളം), എ. ജമാലുദ്ദീൻ (ആലപ്പുഴ), പ്രഫ. ഡോ. എം.എ. സലിം, എം. ജുനൈദ്ഖാൻ (കൊല്ലം), സൈഫുദ്ദീൻ (കരുനാഗപ്പള്ളി), അബ്ദുൽഅസീസ് (മലപ്പുറം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.