സൗരോർജ ഉൽപാദനം: കൊച്ചി തുറമുഖം സ്വയംപര്യാപ്​തതയിലേക്ക്​

മട്ടാഞ്ചേരി: സൗരോർജ ഉൽപാദനത്തിൽ കൊച്ചി തുറമുഖം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്നു. ഒന്നാം ഘട്ടമായി 150 കിലോവാട്ടി​െൻറ സൗരോർജ പദ്ധതി മാർച്ചിൽ പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ 100 കിലോവാട്ട് ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ ഒരു കോടി രൂപയും രണ്ടാം ഘട്ടത്തിൽ 85 ലക്ഷവും ചെലവഴിക്കും. 2022ൽ 800 മെഗാവാട്ട് സൗരോർജ വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യം. കേന്ദ്ര ഊർജ പദ്ധതിയുടെ ചുവടുപിടിച്ച് പ്രധാന തുറമുഖങ്ങൾ സൗരോർജത്തിലേക്ക് നീങ്ങുന്നതി​െൻറ ഭാഗമാണ് പുതിയ പദ്ധതി. രണ്ടാംഘട്ട സൗരോർജ പദ്ധതി പൂർത്തിയാകുന്നതോടെ അധികമായി ഉൽപാദിക്കുന്ന വൈദ്യുതി തുറമുഖത്ത ഇതര സ്ഥാപനങ്ങൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷനിൽനിന്ന് സൗരോർജ ഉൽപാദനത്തിന് അനുമതി നേടിയ 11ാമത്തെ സ്ഥാപനമാണ് കൊച്ചി തുറമുഖം. മുംബൈ തുറമുഖം 20 മെഗാവാട്ട് സൗരോർജ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചതിന് പിന്നാലെ ചെന്നൈ, വിശാഖപട്ടണം, കണ്ട്ല തുറമുഖങ്ങളും ഇക്കാര്യത്തിൽ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.