കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്കിങ് മേഖലയിലെ ഓഫിസർമാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിെൻറ ആഭിമുഖ്യത്തിൽ നടന്ന അഖിലേന്ത്യാ പണിമുടക്ക് വിജയമെന്ന് സംഘാടകർ. പണിമുടക്കിനെ തുടർന്ന് ബാങ്കുകളുടെ പ്രവർത്തനം പൂർണമായി നിശ്ചലമായി. റിസർവ് ബാങ്കിലെയും നബാർഡിലെയും ജീവനക്കാർ പ്രകടനം നടത്തി പണിമുടക്കിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പണിമുടക്കിയ ജീവനക്കാർ എറണാകുളത്ത് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഫാർമസി ജങ്ഷനിൽ ധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.എ. അലിഅക്ബർ (സി.ഐ.ടി.യു), കെ.എൻ. ഗോപി (എ.ഐ.ടി.യു.സി), സി.ബി. വേണുഗോപാൽ (കെ.എസ്.ജി.ഐ.ഇ.യു), പി.ബി. ബാബുരാജ് (എൽ.ഐ.സി.ഇ.യു), അനിൽകുമാർ (കോൺഫെഡറേഷൻ), സി.ഡി. ജോൺസൻ (എ.ഐ.ബി.ഇ.എ), സി.ജെ. നന്ദകുമാർ (ബെഫി), പോൾ മുണ്ടാടൻ (എ.ഐ.ബി.ഒ.സി), സുധാകരൻ (എൻ.സി.ബി.ഇ), ശ്രീകുമാർ (എ.ഐ.ബി.ഒ.എ), വിനോദ് (എൻ.ഒ.ബി.ഡബ്ല്യു), കെ. ശിവരാമകൃഷ്ണൻ (എൻ.ഒ.ബി.ഒ) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.