ആലപ്പുഴ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ചിന്തയുടെയും ചിരിയുടെയും വിസ്മയ രസക്കൂട്ടുകള്‍ പകര്‍ന്ന് ദീപുരാജ് 'മിമാ ഷോ' വേദികളിൽ സജീവം. മനസ്സുകളെ കീഴടക്കുന്ന മിമിക്രിയും മാജിക്കും ഇടകലര്‍ത്തിയാണ് ദീപുരാജ് എന്ന കലാകാരന്‍ മിമാ ഷോ അവതരിപ്പിക്കുന്നത്. ഒന്നര മണിക്കൂര്‍ നീളുന്ന ഷോ സഹൃദയരെ ആകർഷിക്കുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മിമിക്രിയിലേക്ക് കടന്നത്. 1995--97 ൽ സ്‌കൂള്‍ മത്സരത്തിൽ തിരുവനന്തപുരം ആകാശവാണിയിലൂടെയും കൊച്ചി എഫ്.എമ്മിലൂടെയും മിമിക്രി ചെയ്തു. നിരവധി മിമിക്രി ട്രൂപ്പുകളില്‍ സജീവ സാന്നിധ്യമായി. കാലത്തിനൊത്ത് പുത്തന്‍ പരീക്ഷണം വേണമെന്ന ചിന്തയാണ് മാജിക്കിലെത്തിച്ചത്. മിമിക്രിയും മാജിക്കും കുട്ടികള്‍ക്കിടയില്‍ ഹിറ്റായാതോടെ അതിന് മിമാ ഷോ എന്ന് പേരിട്ടു. നൂറില്‍പരം വേദികൾ മിമാ ഷോ അരങ്ങേറി. ഗുരുക്കന്മാര്‍ നിരവധി പേരുണ്ടെങ്കിലും രാജേഷ് ചത്തനേഴത്താണ് മിമിക്രി രംഗത്ത് തന്നെ കറതീര്‍ത്ത ആളാക്കിയതെന്ന് ദീപുരാജ് പറഞ്ഞു. മന്ത്രി ജി. സുധാകരനെക്കൊണ്ട് വേദിയില്‍ മാജിക് ചെയ്യിപ്പിച്ചത് മറക്കാനാകാത്ത അനുഭവമായി ദീപുരാജ് പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ കണ്ണ് മൂടി ആറ് കി.മീ. ബൈക്ക് ഓടിച്ചത് ജനശ്രദ്ധ നേടി. സ്വകാര്യ കമ്പനിയുടെ മാര്‍ക്കറ്റിങ് മാനേജറായി ജോലി ചെയ്യുകയാണ് ആലപ്പുഴ ആര്യാട് സ്വദേശിയായ ദീപുരാജ്. ചാനലുകളില്‍ കുട്ടികള്‍ക്ക് ഏറെനാള്‍ പാവക്കൂത്ത് മാതൃകയിെല വെൻട്രിലോക്കിസം പരിപാടി ചെയ്തു. കുട്ടികള്‍ക്ക് പ്രിയപ്പെട്ട ബലൂണ്‍ മോഡലിങ് എന്ന വ്യക്തിത്വ പരിപാടി കൈകാര്യം ചെയ്യുന്നു. സുഹൃത്തുക്കളും കുടുംബവുമാണ് പിന്തുണ നല്‍കുന്നതെന്ന് ദീപുരാജ്. പിതാവ് ബാൽരാജ്, മാതാവ്: പ്രേമ. ഭാര്യ: നിത. മകള്‍: മിത്ര ദീപുരാജ് എന്നിവരടങ്ങുന്നതാണ് കുടുംബം. വിനായക ചതുർഥി ദിനാചരണം തുറവൂർ: പറയകാട് നാലുകുളങ്ങര ശ്രീമഹാദേവി ക്ഷേത്രത്തിലെ വിനായക ചതുർഥി ദിനാചരണം വെള്ളിയാഴ്ച നടക്കും. ഗണേശ വിഗ്രഹഘോഷയാത്രയും അപ്പം മൂടൽ വഴിപാടും വൈകീട്ട് നടക്കും. വിഗ്രഹ ഘോഷയാത്ര കണ്ണേകാട്ട് കുടുംബക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് മുത്തുപറമ്പ്, ഈഴത്തെരുവ്, തഴുപ്പു കവല വഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു. തുടർന്ന് അപ്പം മൂടൽ ചടങ്ങ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.